city-gold-ad-for-blogger

പി.സി തോമസ് നയിക്കുന്ന കേരള യാത്ര മെയ് 11ന് കാസര്‍കോട്ട് നിന്നും പ്രയാണമാരംഭിക്കും

കാസര്‍കോട്: (www.kasargodvartha.com 11/04/2015) അഴിമതിക്കെതിരേ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ നയിക്കുന്ന കേരള യാത്ര മെയ് 11ന് കാസര്‍കോട് നിന്നും പ്രയാണം തുടങ്ങും. വിവിധ ജില്ലകളിലെ പര്യടനങ്ങള്‍ക്ക് ശേഷം യാത്ര 28ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് ചെയര്‍മാന്‍ പി.സി തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്കെതിരെ പ്രത്യേക ബജറ്റ് നിയസഭയിലും പാര്‍ലിമെന്റിലും അവതരിപ്പിക്കണമെന്നും വിലക്കയറ്റത്തിന് പരിഹാരം കാണണമെന്നുമാണ് കേരളയാത്രയുടെ പ്രധാന ആവശ്യം. കാസര്‍കോട് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ സായിറാം ഭട്ടിനെ ആദരിക്കും. യാത്രയിലൂടെ 10 ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജെ ബാബു അങ്കമാലി, ഹരിപ്രസാദ്, രാജീവന്‍, മാനുവല്‍ കാപ്പല്‍, കൃഷ്ണന്‍ തണ്ണോട്ട് എന്നിവരും സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പി.സി തോമസ് നയിക്കുന്ന കേരള യാത്ര മെയ് 11ന് കാസര്‍കോട്ട് നിന്നും പ്രയാണമാരംഭിക്കും

Keywords : Kasaragod, Kerala, Press meet, PC Thomas, KM Mani, Kerala Congress, Yathra. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia