'കാര്‍ഷിക ബഡ്ജറ്റ് കേരള കോണ്‍ഗ്രസ്സ് ആശയത്തെ പലരും സ്വാഗതം ചെയ്യുന്നു'
Sep 6, 2012, 21:17 IST
![]() |
കേരള കോണ്‍ഗ്രസ്സ് ജില്ലാ ക്യാമ്പ് നീലേശ്വരത്ത് പാര്‍ട്ടി ചെയര്‍മാന്‍ പി.സി തോമസ് ഉല്‍ഘാടനം ചെയ്യുന്നു. |
ആ ആശയം ഉന്നയിച്ച് എം.പിയും, എം.എല്‍.എ മാരും, പ്രമുഖരും ഉള്‍പ്പെടെ ആയിരം പേര്‍ക്ക് കത്തയച്ചിരുന്നു. കൃഷി ശാസ്ത്രജ്ഞന് എം.എസ് സ്വാമിനാഥന്, കോണ്‍ഗ്രസ്സ് എം.പിമാരും, മുഖ്യമന്ത്രിമാര്‍ വരെ ഈ ആശയത്തെ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പി.എം മൈക്കിള്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ അംഗത്വ വിതരണം മാനുവല്‍ കാപ്പന് അംഗത്വം നല്‍കി പി.സി തോമസ് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി ജോഷി അടിമാലി, എം.ഹരിപ്രസാദ്, രാജീവന് പള്ളിപ്പുറം, എം.ടി തോമസ്, ഷെഫീക്ക് മുഹമ്മദ്, കൃഷ്ണന്‍ തണ്ണോട്ട്, കെ.സി മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kerala Congress, P.C Thomas, Nileshwaram, Kasaragod, Kerala.