കേരള കോണ്‍ഗ്രസ് ജില്ലാ ക്യാമ്പ് സെപ്തംബര്‍ 6 ന് നീലേശ്വരത്ത്
Aug 31, 2012, 23:37 IST
കാസര്‍കോട്: കേരള കോണ്‍ഗ്രസ് ജില്ലാ ക്യാമ്പ് സെപ്തംബര്‍ ആറാം തീയ്യതി നീലേശ്വരം ഹാപ്പി ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ക്യാമ്പ് രാവിലെ 10 മണിക്ക് ജില്ലാ പ്രസിഡന്റ് പി.എം. മൈക്കിളിന്റെ അദ്ധ്യക്ഷതയില്‍ പാര്‍ട്ടി ചെയര്‍മാന്‍ പി.സി. തോമസ് ഉല്‍ഘാടനം ചെയ്യും.
യോഗത്തില്‍ പാര്‍ട്ടി വര്‍കിംഗ് ചെയര്‍മാന്‍ സക്കറിയ തോമസ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി ജോഷി അടിമാലി, ജില്ലാ ട്രഷറര്‍ രാജീവന്‍ പള്ളിപ്പുറം, വൈസ് പ്രസിഡന്റ് ഷെഫീഖ് മുഹമ്മദ്, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.സി. തോമസ് എന്നിവര്‍ സംസാരിക്കും.
ജില്ലാ സെക്രട്ടറി എം. ഹരിപ്രസാദ് സ്വാഗതം പറയും. ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ക്യാമ്പില്‍ സംബന്ധിക്കും.

Keywords: Kerala Congress, Camp, Kasaragod, Nileshwaram