ഫീല്‍ഡ് സ്റ്റാഫുകളെ പിരിച്ചു വിട്ട നടപടി പുനപരിശോധിക്കണം: കേരള കോണ്‍ഗ്രസ്
Apr 16, 2013, 16:04 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ രണ്ടു വര്‍ഷക്കാലമായി ജോലി ചെയ്യുന്ന ഫീല്‍ഡ് സ്റ്റാഫുകളെ പിരിച്ചു വിട്ട നടപടി പുനപരിശോധിക്കണമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പി.എസ്.സിയുടെ റാങ്ക്‌ലിസ്റ്റില്‍ നിന്ന് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുമ്പോള്‍ ഇല്ലാത്ത സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കി ജീവനക്കാരെ പിരിച്ചു വിട്ട് പുതിയ ആളുകളെ എടുത്ത നടപടി ചില ഉദ്യോഗസ്ഥര്‍ക്കും, ചില ഭരണ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും കീശ നിറക്കുവാനാണെന്ന് യോഗം ആരോപിച്ചു.
ദുരിത ബാധിത മേഖലയില്‍ പ്രവര്‍ത്തിപരിചയമുള്ള പിരിച്ചു വിട്ട മുഴുവന്‍ ജീവനക്കാരെയും തിരിച്ചെടുത്ത് ദുരിത ബാധിതര്‍ക്ക് ആശ്വാസമെത്തിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി ആരോഗ്യമന്ത്രിക്ക് അയച്ച ഫാക്‌സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ തണ്ണോട്ട്, ജനറല്‍ സെക്രട്ടറി എം.ഹരിപ്രസാദ്, ട്രഷറര്‍ രാജീവന്‍ പള്ളിപ്പുറം, സെക്രട്ടറി ബാലഗോപാലന്‍ പെരളത്ത്, ടോമി കുമ്പാട്, ബാലചന്ദ്രന്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Field staff, Dismiss, Endosulfan, Effected area, Kerala congress, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News