city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Inauguration | കാസര്‍കോട് പ്രസ് ക്ലബിന്റെ നവീകരിച്ച കെട്ടിടം 5 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Renovated Kasargod Press Club building
Photo KasargodVartha

● 32 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നവീകരിച്ചത്. 
● അധിക പ്രവൃത്തികള്‍ക്കായി അഭ്യുദയകാംക്ഷികളുടെ സഹായം.
● ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി കൊട്ടും പാട്ടും നടക്കും.

കാസര്‍കോട്: (KasargodVartha) കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ ആസ്ഥാനമായ കാസര്‍കോട് പ്രസ് ക്ലബിന്റെ നവീകരിച്ച കെട്ടിടം ഒക്ടോബര്‍ 5ന് (ശനിയാഴ്ച) രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് - ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനില്‍ അധ്യക്ഷനാകും. 

കാസര്‍കോട് എംപി രാജ് മോഹന്‍ ഉണ്ണിത്താന്‍, എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, സി എച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരന്‍, എം രാജ ഗോപാല്‍, എകെഎം അശ് റഫ്, ജില്ലാ പഞ്ചായത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 

പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എം വി വിനീത, ജെനറല്‍ സെക്രടറി ആര്‍ കിരണ്‍ ബാബു, മുഖ്യമന്ത്രിയുടെ പ്രസ് സെക്രടറി പി എം മനോജ്, മീഡിയ അകാഡമി വൈസ് ചെയര്‍മാന്‍ ഇ എസ് സുഭാഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരാകും.

കാസര്‍കോട് പിഡബ്ല്യൂഡി എക്‌സിക്യൂടീവ് ഓഫീസര്‍ എം സജിത്ത് റിപോര്‍ട് അവതരിപ്പിക്കും. പ്രസ് ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാശിം സ്വാഗതവും സെക്രടറി കെ പത്‌മേഷ് നന്ദിയും പറയും. ഷൈജു പിലാത്തറ സന്ദേശം വായിക്കും.

അങ്കോളയിലെ ഷിരൂരില്‍ മലയിടിഞ്ഞ് ചരക്ക് ലോറി പുഴയില്‍ വീണ് കാണാതായ സംഭവത്തില്‍ ഡ്രൈവര്‍ അര്‍ജുനനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തന മഹായജ്ഞത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ മാതൃക സൃഷ്ടിച്ച മാധ്യമപ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കും. 

സംസ്ഥാന സര്‍കാര്‍ 2020 ല്‍ വാര്‍ഷിക ബജറ്റില്‍ അനുവദിച്ച 32 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നവീകരിച്ചത്. അധിക പ്രവൃത്തികള്‍ക്കായി കാസര്‍കോട്ടെ അഭ്യുദയകാംക്ഷികളാണ് സഹായിച്ചതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി രാവിലെ 9.30ന് കൊട്ടും പാട്ടും നടക്കും.

#KasaragodPressClub #PinarayiVijayan #KeralaNews #Media #Inauguration

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia