city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Development | ഒരു കോടി രൂപ ചെലവിൽ നിർമിച്ച ആലംപാടി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

kerala cm inaugurates renovated alampadi school
Photo: Arranged

● കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
● എൻ. എ. നെല്ലിക്കുന്ന് എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു.

ആലംപാടി: (KasargodVartha) നവകേരളം കർമ്മ പദ്ധതിയുടെയും വിദ്യാകിരണം മിഷന്റെയും ഭാഗമായി, കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതുക്കിപ്പണിത ജിഎച്ച്എസ്എസ് ആലംപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സ്കൂൾ തലത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ അധ്യക്ഷത വഹിച്ചു. എൻ. എ. നെല്ലിക്കുന്ന് എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഒരു കോടി രൂപ ചെലവഴിച്ചാണ് ഈ സ്‌കൂൾ കെട്ടിടം പുതുക്കിപ്പണിതത്. ഇതോടെ വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യപ്രദമായ പഠനാന്തരീക്ഷം ഒരുക്കാൻ സാധിച്ചു.

ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഖാദർ ബദ്രിയ, ജില്ലാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. എൻ സരിത, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജാസ്മിൻ ചെർക്കളം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സക്കീന അബ്ദുല്ല ഹാജി, ചെങ്കള ഗ്രാമപഞ്ചായത്ത് മെമ്പർ ഫരീദ അബൂബക്കർ, കാസർകോട് പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മധുസൂദനൻ, കാസർകോട് ഡി.ഇ.ഒ  വി ദിനേശ, കൈറ്റ് ജില്ലാ കോർഡിനേറ്റർ റോജി ജോസഫ്, ഡിപിഒ ടി. പ്രകാശൻ, എ ഇ ഒ അഗസ്റ്റിൻ ബർണാഡ് മൊണ്ടേരോ എന്നിവർ സംസാരിച്ചു.

പ്രിൻസിപ്പൽ സന്തോഷ് എസ്. ആർ. സ്വാഗതവും ഹെഡ്മിസ്ട്രസ്സ് സിജി മാത്യു നന്ദിയും പറഞ്ഞു. സംസ്ഥാന തല പരിപാടിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് എന്നിവരും പങ്കെടുത്തു.

#KeralaEducation #SchoolRenovation #KIFBI #PinarayiVijayan #KeralaDevelopment #Kasargod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia