city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് മികവിന്റെ 10 വര്‍ഷം; മൂന്നാം ബിരുദദാനം ഗവര്‍ണര്‍ പി സദാശിവന്‍ നിര്‍വ്വഹിക്കും

കാസര്‍കോട്: (www.kasargodvartha.com 01.03.2019) മികവിന്റെ 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ പത്താം വാര്‍ഷികവും ബിരുദദാന ചടങ്ങും മാര്‍ച്ച് രണ്ടിന് നടക്കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2009 മാര്‍ച്ചില്‍ പ്രവര്‍ത്തനം തുടങ്ങിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെയും പഠന വിഭാഗങ്ങളുടെയും കെട്ടിട സൗകര്യങ്ങളുടെയും കാര്യത്തില്‍ നല്ല മുന്നേറ്റമുണ്ടായി. എം എം ഇംഗ്ലീഷ് (താരതമ്യ പഠന വിഭാഗം), എം എ ധനതത്വ ശാസ്ത്രം എന്നീ വിഷയങ്ങളില്‍ 16 വിദ്യാര്‍ത്ഥികളുമായാണ് തുടക്കം. ഇപ്പോള്‍ 1692 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

ഇതില്‍ 343 പേര്‍ ഗവേഷണ വിദ്യാര്‍ത്ഥികളാണ്. 23 പഠന വകുപ്പുകളും ഗവേഷണ വിഭാഗങ്ങളുമുണ്ട്. 2018ല്‍ അന്താരാഷ്ട്ര നിലവാരമുള്ള കെട്ടിട സമുച്ചയവും സ്വന്തമായി. പെരിയ തേജസ്വിനി ഹില്‍സിലെ ആസ്ഥാനത്തിന് പുറമെ തിരുവനന്തപുരത്ത് ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് പഠന കേന്ദ്രവും  തിരുവല്ലയില്‍ നിയമ പഠന കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ഹോസ്റ്റല്‍ സജ്ജമായിട്ടുണ്ട്. രണ്ടെണ്ണത്തിന്റെ പണി പുരോഗമിക്കുകയാണ്.

വികസനത്തിന്റെ രണ്ടാംഘട്ടമായി 164 കോടി രൂപയുടെ പ്രവൃത്തി നടക്കും. സര്‍വകലാശാല ലൈബ്രറി, ഭരണ നിര്‍വഹണ കേന്ദ്രം,  അധ്യാപകര്‍ക്കുള്ള ക്വാട്ടേഴ്‌സ്, ഗവേഷകര്‍ക്കുള്ള ഹോസ്റ്റല്‍ എന്നിവയൊക്കെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി പൂര്‍ത്തിയാവും.  അധ്യാപകരുടെ 80 ശതമാനം തസ്തികളില്‍ നിയമനം നടന്നു. ബിരുദാനം മാര്‍ച്ച് രണ്ടിന് രാവിലെ 11ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം  നിര്‍വഹിക്കും. പി കരുണാകരന്‍ എം പി സംസാരിക്കും. ചാന്‍സലര്‍ പ്രൊഫ. എസ് വി ശേഷഗിരി മുഖ്യാഥിതിയാവും. 790 വിദ്യാര്‍ത്ഥികള്‍ക്കാണ് ബിരുദം നല്‍കുന്നത്. ഇതില്‍ 718 പേര്‍ക്ക് പി ജി ബിരുദമാണ് നല്‍കുന്നത്. 16 പേര്‍ക്ക് ഡോക്ടറേറ്റും കൊടുക്കും. വൈകിട്ട് 5.30ന് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ ഗുജറാത്ത് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ എസ് എ ബാരി മുഖ്യാഥിതിയാവും.

വാര്‍ത്താസമ്മേളനത്തില്‍ പരീക്ഷാ കണ്‍ട്രോളര്‍ എം മുരളീധരന്‍ നമ്പ്യാര്‍, ഡോ. എ കെ മോഹനന്‍, ഡോ. ഇഫ്ത്തിക്കര്‍ അഹമ്മദ്, ഡോ. വി രാജീവ്, ഡോ. ടി കെ അനീഷ്‌കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് മികവിന്റെ 10 വര്‍ഷം; മൂന്നാം ബിരുദദാനം ഗവര്‍ണര്‍ പി സദാശിവന്‍ നിര്‍വ്വഹിക്കും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Central University, Press meet, Kerala Central University @10 years
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia