city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളത്തിലെ ഓട്ടോ മൊബൈല്‍ വര്‍ക് ഷോപ്പുകള്‍ 20 ന് അടച്ചിടും

കാസര്‍കോട്: (www.kasargodvartha.com 16.08.2014) വിവിധ ആവശ്യങ്ങല്‍ ഉന്നയിച്ച് കേരളത്തിലെ 28,000 ത്തോളം വരുന്ന ചെറുകിട-ഇടത്തരം ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പുകള്‍ അടച്ചിടുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് ലക്ഷം തൊഴിലാളികള്‍ പ്രത്യക്ഷമായും അതില്‍ കൂടുതല്‍ പരോക്ഷമായും ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ പലവിധ കാരണങ്ങളാല്‍ നടത്തികൊണ്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

പുതുനിര വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യമാക്കുക, സ്‌പെയര്‍പാര്‍ട്‌സ് പൂഴ്ത്തി വെപ്പ് തടയുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കുക, പഞ്ചായത്തുകള്‍ തോറും ഓട്ടോ മൊബൈല്‍ റിപ്പയറിംഗ് ഗ്രാമങ്ങള്‍ തുടങ്ങാനുള്ള സ്ഥലം കുറഞ്ഞ പാട്ടത്തിന് നല്‍കുക, യാത്രാവാഹനങ്ങളുടെ ബോഡി നിര്‍മ്മിക്കുന്ന വര്‍ക് ഷോപ്പുകള്‍ക്ക് ഏര്‍പെടുത്തിയ ARAI നിയമം നിര്‍ത്താലക്കുക, അന്യസംസ്ഥാനത്ത് ബോഡി നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ക്ക് കേരളത്തില്‍ രജിസ്‌ട്രേഷന്‍ അനുവദിക്കാതിരിക്കുക, ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കുക, ക്ഷേമ നിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക, സ്‌പെയര്‍ പാര്‍ട്ട്‌സിന്റെ വില്‍പന നികുതിയില്‍ ഒരു ശതമാനം സെസ് ഏര്‍പെടുത്തി ക്ഷേമനിധി ഫണ്ട് വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വര്‍ക് ഷോപ്പുകള്‍ അടച്ചിടുന്നത്.

ശബ്ദ മലിനീകരണത്തിന്റെ പേരിലും പരിസര മലിനീകരണത്തിന്റെ പേരിലും ഇപ്പോള്‍ വര്‍ക് ഷോപ്പുകളെ ഉദ്യോഗസ്ഥരും മറ്റും പീഡിപ്പിക്കുകയാണ്. സ്ഥാപന ലൈസന്‍സ് പുതുക്കുമ്പോള്‍ നിരവധി നിബന്ധനകളാണ് അടിച്ചേല്‍പിക്കുന്നത്. ദേശീയ പാതയുടേയും സംസ്ഥാന പാതയുടേയും സമീപം പ്രവര്‍ത്തിച്ചിരുന്ന നിരവധി സ്ഥാപനങ്ങല്‍ റോഡ് വികസനത്തിന്റെ പേരില്‍ പൊളിച്ച് മാറ്റുമ്പോള്‍ പകരം സ്ഥലങ്ങളില്‍ വര്‍ക് ഷോപ്പുകള്‍ മാറ്റി സ്ഥാപിക്കുമ്പോള്‍ പല വിധ തടസങ്ങളാണ് അധികൃതര്‍ ഉന്നയിക്കുന്നത്.


വാര്‍ത്താ സമ്മേളനത്തില്‍ കെ.രവീന്ദ്രന്‍, കെ.വി രാമചന്ദ്രന്‍, പുരുഷോത്തമന്‍, കുഞ്ഞിരാമന്‍, കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.
കേരളത്തിലെ ഓട്ടോ മൊബൈല്‍ വര്‍ക് ഷോപ്പുകള്‍ 20 ന് അടച്ചിടും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia