ഫോണ്‍ വിളിക്കാന്‍ മൊബൈല്‍ ആവശ്യപ്പെടുന്നവരെ സൂക്ഷിക്കുക; ഫോണ്‍ നഷ്ടപ്പെട്ടേക്കാം
Jan 2, 2015, 15:12 IST
കാസര്‍കോട്: (www.kasargodvartha.com 02.01.2015) ഫോണ്‍ വിളിക്കാന്‍ വേണ്ടി മൊബൈല്‍ ഫോണ്‍ ചോദിച്ചു വാങ്ങി മൊബൈലുമായി മുങ്ങുന്ന വിരുതന്മാര്‍ കാസര്‍കോട് നഗരത്തില്‍ വിലസുന്നു.
കണ്ണു തെറ്റുന്നതിനിടെ മൊബൈലുമായി മുങ്ങുന്നതാണ് ഇവരുടെ രീതി. മുന്നില്‍ വെച്ച് കോള്‍ ചെയ്ത് സംസാരിക്കാനായി മാറിനില്‍ക്കുകയും ശ്രദ്ധ തെറ്റുമ്പോള്‍ ഫോണുമായി മുങ്ങുകയുമാണ് ചെയ്യുന്നത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ മാത്രം മൂന്നു പേര്‍ക്ക് വില കൂടിയ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു. പോലീസിന്റെ സാന്നിധ്യമുള്ള സ്ഥലത്ത് തന്നെയാണ് പുതിയതരം മോഷ്ടാക്കള്‍ വിലസുന്നത്.
അമ്മയെ വിളിക്കാന്‍ ഒന്നു ഫോണ്‍ തരണമെന്ന് പറഞ്ഞാണ് യുവാക്കള്‍ ആളുകളെ സമീപിക്കുന്നത്. മനസില്‍ നന്മയുള്ളവര്‍ ഉടന്‍ ഫോണ്‍ നല്‍കും. ശ്രദ്ധ തെറ്റിയാല്‍ ഫോണ്‍ പോയെന്ന് വിചാരിച്ചാല്‍ മതി.
ബസ് സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ പരാതിയുമായി ചെല്ലുമ്പോഴേക്കും ഫോണുമായി മുങ്ങിയയാളുടെ പൊടി പോലും കാണാന്‍ കഴിയില്ല. 18 നും 20 നും ഇടയിലുള്ള യുവാക്കളാണ് ഈ തട്ടിപ്പിന് ഇറങ്ങിയിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ബസ് കാത്തുനില്‍ക്കുന്നവരാണ് ഇവരുടെ കെണിയില്‍ പലപ്പോഴും വീഴുന്നത്. പോലീസിന്റെ സാന്നിധ്യം പ്രഹസനമാണെന്നാണ് പരാതി.

Keywords: Kasaragod, Kerala, Mobile, Robbery, Theft, Call, Bus Stand.
Advertisement:
Advertisement: