ബാലകവി സാന്‍ഷൈന്റെ 'കയ്പ്' പ്രകാശനം നവംബര്‍ 4ന്
Nov 1, 2013, 20:06 IST
മധൂര്‍: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി മലയാള ശ്രേഷ്ഠ ഭാഷാവാരാചരണത്തോടനുബന്ധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും ബാലകവിയുമായ സാന്‍ഷൈന്റെ (സനാഉല്ലാഹ്) കവിതാ സമാഹാരം 'കയ്പ്' നവംബര്‍ നാലിന് തിങ്കളാഴ്ച പ്രകാശനം ചെയ്യും. പട്‌ല ജി.എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്കാണ് പ്രകാശന ചടങ്ങ്.
എഴുത്തുകാരനും പ്രഭാഷകനുമായ വത്സന്‍ പിലിക്കോട് ബാല കവയത്രി കെ.വി. അഭിരാമി (മടിക്കൈ) ക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്യും. ഗ്രന്ഥകാരനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കാസര്‍കോട് സാഹിത്യ വേദി പ്രസിഡണ്ടുമായ റഹ്മാന്‍ തായലങ്ങാടി മുഖ്യപ്രഭാഷണം നടത്തും.
സ്‌കൂള്‍ പി.ടി.എ യുടെ ഉപഹാരം പ്രസിഡണ്ട് സൈദ് കെ.എം സാന്‍ഷൈന് നല്‍കും. ഓണ്‍ലൈന്‍ പ്രകാശനം മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. പുസ്തകത്തിന്റെ കോപ്പികള്‍ വായനക്കാര്‍ക്ക് ഇന്റര്‍നെറ്റ് വഴി ഡൗണ്‍ ലോഡ് ചെയ്യുവാന്‍ ഇതുവഴി സാധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വിവിധ പത്ര പ്രസിദ്ധീകരണങ്ങളിലും ബ്ലോഗിലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും തന്റെ രചനകള്‍ കൊണ്ട് ഇതിനകം ശ്രദ്ധ നേടിയ സാന്‍ഷൈന്റെ പ്രഥമ കവിത സമാഹാരമാണ് 'കയ്പ്'. സ്‌കൂള്‍ അധ്യാപകരുടേയും സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പ്രത്യേക താല്‍പര്യ പ്രകാരമാണ് പട്‌ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥിയായ ഈ പ്രതിഭയുടെ പുസ്തകം വായനക്കാര്‍ക്ക് എത്തിക്കുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ റാണി ടീച്ചര്‍, വിനോദ് മാസ്റ്റര്‍, സൈദ് കെ.എം, അബൂബക്കര്‍ സി.എച്ച് എന്നിവര്‍ അറിയിച്ചു.
കഥാ രചനയിലും മികവ് തെളിയിച്ച സാന്‍ഷൈന്റെ കഥാസമാഹാരം അടുത്ത അധ്യാന വര്‍ഷത്തില്‍ പുറത്തിറക്കുമെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷമായി ബ്ലോഗ് എഴുത്ത് രംഗത്ത് സജീവമായ സാന്‍ഷൈനിന് നൂറുകണക്കിന് വായനക്കാരുണ്ട്.
പ്രകാശന ചടങ്ങില്‍ മാധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ റഹ്മത്ത്, സന്തോഷ്. കെ, വിദ്യാരംഗം ജില്ലാകണ്‍വീനര്‍ സക്കറിയ, കാസര്‍കോട് ബി.പി.ഒ മുഹമ്മദ് സാലിഹ്, പട്‌ല ജി.എച്ച്.എസ്.എസ്. ഹെഡ്മിസ്ട്രസ് റാണി ടീച്ചര്‍, പ്രിന്‍സിപ്പാള്‍ അബ്ദുല്‍ സലാം മാസ്റ്റര്‍, ചെട്ടുംകുഴി കെ.എസ് അബ്ദുള്ള എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ പ്രൊഫ. സി.എച്ച്. അഹമ്മദ് ഹുസൈന്‍, പി.ടി.എ പ്രസിഡണ്ട് സൈദ് കെ.എം, എസ്.എം.സി ചെയര്‍മാന്‍ അബൂബക്കര്‍ സി.എച്ച് തുടങ്ങിയവര്‍ സംസാരിക്കും.
Also Read:
റിമ-ആഷിക് അബു ജോഡികള്‍ വിവാഹിതരായി
Keywords : Madhur, Book-release, Kasaragod, Inauguration, Rahman-Thayalangadi, Kerala, Sanahullah, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
എഴുത്തുകാരനും പ്രഭാഷകനുമായ വത്സന്‍ പിലിക്കോട് ബാല കവയത്രി കെ.വി. അഭിരാമി (മടിക്കൈ) ക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്യും. ഗ്രന്ഥകാരനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കാസര്‍കോട് സാഹിത്യ വേദി പ്രസിഡണ്ടുമായ റഹ്മാന്‍ തായലങ്ങാടി മുഖ്യപ്രഭാഷണം നടത്തും.
സ്‌കൂള്‍ പി.ടി.എ യുടെ ഉപഹാരം പ്രസിഡണ്ട് സൈദ് കെ.എം സാന്‍ഷൈന് നല്‍കും. ഓണ്‍ലൈന്‍ പ്രകാശനം മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. പുസ്തകത്തിന്റെ കോപ്പികള്‍ വായനക്കാര്‍ക്ക് ഇന്റര്‍നെറ്റ് വഴി ഡൗണ്‍ ലോഡ് ചെയ്യുവാന്‍ ഇതുവഴി സാധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വിവിധ പത്ര പ്രസിദ്ധീകരണങ്ങളിലും ബ്ലോഗിലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും തന്റെ രചനകള്‍ കൊണ്ട് ഇതിനകം ശ്രദ്ധ നേടിയ സാന്‍ഷൈന്റെ പ്രഥമ കവിത സമാഹാരമാണ് 'കയ്പ്'. സ്‌കൂള്‍ അധ്യാപകരുടേയും സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പ്രത്യേക താല്‍പര്യ പ്രകാരമാണ് പട്‌ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥിയായ ഈ പ്രതിഭയുടെ പുസ്തകം വായനക്കാര്‍ക്ക് എത്തിക്കുന്നതെന്ന് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ റാണി ടീച്ചര്‍, വിനോദ് മാസ്റ്റര്‍, സൈദ് കെ.എം, അബൂബക്കര്‍ സി.എച്ച് എന്നിവര്‍ അറിയിച്ചു.
കഥാ രചനയിലും മികവ് തെളിയിച്ച സാന്‍ഷൈന്റെ കഥാസമാഹാരം അടുത്ത അധ്യാന വര്‍ഷത്തില്‍ പുറത്തിറക്കുമെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷമായി ബ്ലോഗ് എഴുത്ത് രംഗത്ത് സജീവമായ സാന്‍ഷൈനിന് നൂറുകണക്കിന് വായനക്കാരുണ്ട്.
പ്രകാശന ചടങ്ങില്‍ മാധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ റഹ്മത്ത്, സന്തോഷ്. കെ, വിദ്യാരംഗം ജില്ലാകണ്‍വീനര്‍ സക്കറിയ, കാസര്‍കോട് ബി.പി.ഒ മുഹമ്മദ് സാലിഹ്, പട്‌ല ജി.എച്ച്.എസ്.എസ്. ഹെഡ്മിസ്ട്രസ് റാണി ടീച്ചര്‍, പ്രിന്‍സിപ്പാള്‍ അബ്ദുല്‍ സലാം മാസ്റ്റര്‍, ചെട്ടുംകുഴി കെ.എസ് അബ്ദുള്ള എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ പ്രൊഫ. സി.എച്ച്. അഹമ്മദ് ഹുസൈന്‍, പി.ടി.എ പ്രസിഡണ്ട് സൈദ് കെ.എം, എസ്.എം.സി ചെയര്‍മാന്‍ അബൂബക്കര്‍ സി.എച്ച് തുടങ്ങിയവര്‍ സംസാരിക്കും.
Also Read:
റിമ-ആഷിക് അബു ജോഡികള്‍ വിവാഹിതരായി
![]() |
സനാഉല്ലാഹ് |
Advertisement:
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752