കാവ്യയുടെ മരണം: പോലീസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍
Feb 22, 2015, 12:15 IST
കുമ്പള: (www.kasargodvartha.com 22/02/2015) കുമ്പള ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കഞ്ചിക്കട്ടയിലെ കാവ്യ (15) ദുരുഹ സാഹചര്യത്തില്‍ പെള്ളലേറ്റു മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം നിര്‍ണായക ഘട്ടത്തില്‍. മംഗളൂരുവിലെ ആശുപത്രിയല്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലെത്തുമെന്നാണ് സുചന.
ഫെബ്രുവരി 12 ന് രാവിലെയാണ് കാവ്യയെ താമസ സ്ഥലമായ ക്വാര്‍ട്ടേഴ്‌സിനു പുറത്ത് അടുക്കള ഭാഗത്തു പെള്ളലേറ്റ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ കുമ്പളയിലും പിന്നീട് മംഗളൂരിലെ ആശുപത്രിയിലും എത്തിച്ചുവെങ്കിലും 13 ന് പുലര്‍ച്ചയോടെ മരണപ്പെട്ടു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. അന്വേഷണം തുടരുന്നതിനിടയില്‍ കാവ്യയുടെ സഹപാഠികളായ ഏതാനും വിദ്യാര്‍ത്ഥികള്‍ പരാതികളുമായി പോലീസിനെയും ചൈല്‍ഡ് ലൈനെയും സമീപിച്ചതോടെയാണ് പലവിവരങ്ങളും പുറത്ത് വന്നത്. മരണത്തില്‍ ദുരുഹത ഉണ്ടെന്നും കാവ്യ അനുഭവിച്ചിരുന്ന മാനസിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പറഞ്ഞിരുന്നുവെന്നും വിദ്യാര്‍ത്ഥിനികള്‍ പോലിസിനു നല്‍കിയ മെഴിയില്‍ പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ കാവ്യയുടെ മാതാവിനെയും സഹോദരനെയും പോലീസ് ചേദ്യം ചെയ്ത് മൊഴിയെടുത്തു. കാവ്യയ്ക്കു പെള്ളലേറ്റതിന്റെ തലേനാള്‍ രാത്രി ക്വാര്‍ട്ടേഴ്‌സിനു സമീപത്തേക്ക് ഒരു ബൈക്ക് എത്തിയിരുന്നതായും പോലാലീസ് അന്വേഷണത്തില്‍ വ്യക്തമായി. അസമയത്ത് എത്തിയ ബൈക്കില്‍ ഉണ്ടാസിരുന്ന യുവാവിനെയും സ്ത്രീയെയും കുറിച്ചുള്ള അന്വേഷണവും ഉര്‍ജ്ജിതമാക്കിയിരുന്നു. ഇതോടെ കാവ്യയുടെ മരണത്തിലെ ദുരുഹത പൂര്‍ണ്ണമായും പുറത്തുകെണ്ടുവരാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keyword: Kumbala, School, Student, Hospital, Postmortem report, Investigation, Kasaragod, Kerala, Month, Morning.

Advertisement: