city-gold-ad-for-blogger

കാവ്യയുടെ മരണം: പോലീസിനോട് സഹപാഠികള്‍ വെളിപ്പെടുത്തിയത് നിര്‍ണായക വിവരങ്ങള്‍

കുമ്പള: (www.kasargodvartha.com 17/02/2015) കുമ്പള ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും കഞ്ചിക്കട്ടയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രവി ചന്ദ്രന്റെ മകളുമായ കാവ്യ (15) പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സഹപാഠികളായ പെണ്‍കുട്ടികള്‍ പോലീസിന് നല്‍കിയത് നിര്‍ണായക വെളിപ്പെടുത്തലുകള്‍. കാവ്യയുടെ മരണം സംഭവിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ പറഞ്ഞ കാര്യങ്ങളാണ് വനിതാ പോലീസിന്റെ മൊഴിയെടുക്കലില്‍ സഹപാഠികള്‍ വെളിപ്പെടുത്തിയത്.

കാവ്യായുടെ മരണം സംബന്ധിച്ച് സഹപാഠികള്‍ പോലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സഹപാഠികളുടെ രക്ഷിതാക്കളുടെ സമ്മതത്തോടെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. അടുക്കളയില്‍ ഭക്ഷണം പാകംചെയ്യുന്നതിനിടെ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് കാവ്യയ്ക്ക് പൊള്ളലേറ്റു എന്നാണ് പോലീസിന് ആദ്യം വിവരം ലഭിച്ചത്. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് ശരിയല്ലെന്നും സംഭവം നടന്നത് അടുക്കളയ്ക്ക് പുറത്തുവെച്ചാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കാവ്യയുടേത് അപകടമരണമോ അതല്ലെങ്കില്‍ കൊലപാതകമോ എന്ന സംശയത്തിലാണ് പോലീസ്. പുറത്ത് അടുപ്പിനടുത്ത് വെച്ച് മണ്ണെണ്ണ വിളക്ക് തട്ടിമറിഞ്ഞപ്പോള്‍ കാവ്യയുടെ വസ്ത്രത്തിന് തീപടര്‍ന്നു എന്നാണ് കോര്‍ട്ടേഴ്‌സിലെ മറ്റു താമസക്കാരില്‍ നിന്നും പോലീസിന് ലഭിച്ച സൂചന. മുഖം ഒഴികെ ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ കാവ്യ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ അബോധാവസ്ഥയിലായിരുന്നു. പെട്ടെന്ന് തീ കെടുത്താന്‍ അവസരം ഉണ്ടായിട്ടും മരണത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്നാണ് പോലീസ് പരിശോധിക്കുന്നത്.

കുമ്പള എസ്.ഐ. രാജഗോപാലന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. 13ന് രാവിലെയാണ് അപകട നടന്നത്. അന്നുതന്നെ മംഗലാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേ ദിവസം പുലര്‍ച്ചെയോടെണ് പെണ്‍കുട്ടി മരണപ്പെട്ടത്. അബോധാവസ്ഥയിലായതിനാല്‍ കാവ്യയില്‍ നിന്നും മരണ മൊഴിയെടുക്കാനും പോലീസിന് കഴിഞ്ഞിരുന്നില്ല. കാവ്യ ആത്മഹത്യ ചെയ്തതാകാമെന്ന രീതിയിലുള്ള സംശയം നാട്ടുകാരില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു.

എന്നാല്‍ ആത്മഹത്യയാണെന്ന നാട്ടുകാരുടെ സംശയം പോലീസ് തള്ളിക്കളഞ്ഞു. പരാതി നല്‍കിയ പെണ്‍കുട്ടികളുടെ മൊഴി സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്താന്‍ തയ്യാറായില്ല. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനത്തിലും മുന്നിലായിരുന്ന കാവ്യയുടെ മരണം നാടിനേയും സഹപാഠികളേയും കണ്ണീരിലാഴ്ത്തിയിരുന്നു. മരണ കാരണം സംബന്ധിച്ച് ഉണ്ടായിട്ടുള്ള അഭ്യൂഹങ്ങള്‍ പോലീസ് ഗൗരവമായിതന്നെ പരിശോധിച്ചുവരികയാണ്.
കാവ്യയുടെ മരണം: പോലീസിനോട് സഹപാഠികള്‍ വെളിപ്പെടുത്തിയത് നിര്‍ണായക വിവരങ്ങള്‍

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia