city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നൂറുകണക്കിന് സമ്മതിദായകരെ സാക്ഷിനിര്‍ത്തി കാവ്യ മാധ്യവന്‍ സൈന്‍വാളില്‍ ഒപ്പുവെച്ചു

കാസര്‍കോട്: (www.kasargodvartha.com 05.04.2016) സമ്മതിദാനാവകാശത്തിന്റെ മഹത്വം വിളിച്ചോതി നൂറുകണക്കിന് സമ്മതിദായകരെ സാക്ഷിനിര്‍ത്തി ചലച്ചിത്ര താരം കാവ്യാമാധവന്‍ 'ഞാന്‍ വോട്ടു ചെയ്യും കടമ നിര്‍വഹിക്കും' എന്ന സൈന്‍വാളില്‍ ഒപ്പുവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിനായി തെരഞ്ഞെടുപ്പ് വിഭാഗം ഭീമനടി ടൗണില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്താണ് ചലച്ചിത്രതാരം കാവ്യാ മാധവന്‍ സൈന്‍വാളില്‍ ഒപ്പുവെച്ചത്.

ചടങ്ങില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അധ്യക്ഷത വഹിച്ചു. സമ്മതിദാനാവകാശത്തിന്റെ മഹത്വം വിളിച്ചോതുന്ന സമ്മതിദാന പ്രതിജ്ഞ കലക്ടര്‍ ചൊല്ലിക്കൊടുത്തപ്പോള്‍ കാവ്യാമാധവനും കൂടിനിന്ന സമ്മതിദായകരും ഏറ്റുചൊല്ലി. സബ് കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക്, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ കെ രവികുമാര്‍, അഡീഷണല്‍ തഹസില്‍ദാര്‍ കെ അംബുജാക്ഷന്‍, സ്വീപ് നോഡല്‍ ഓഫീസര്‍ വി എ ജൂഡി, ഭീമനടി വില്ലേജ് ഓഫീസര്‍ എം സുമിത എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടര്‍ ആര്‍ പി മഹാദേവകുമാര്‍ സ്വാഗതവും സ്വീപ് സ്‌പെഷ്യല്‍ ഓഫീസര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍ നന്ദിയും പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ രണ്ട് ലക്ഷം പേര്‍ വോട്ട് ചെയ്തിരുന്നില്ല. വോട്ടവകാശമുളള മുഴുവന്‍ ആളുകളും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായാണ് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തത്. സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്) സംവിധാനത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുന്നതിനുള്ള പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് വോട്ട് ചെയ്ത് പരിശീലനം നേടാം.

ജില്ലയില്‍ വിപുലമായ പോസ്റ്റര്‍ പ്രചാരണം, ബാനറുകള്‍, ലഘുലേഖാ വിതരണം, വോട്ട് വണ്ടി പര്യടനം, ഫെയ്‌സ് ബുക്ക് പ്രബന്ധരചനാ മത്സരം, കൂട്ടയോട്ടം, സമൂഹപ്രതിജ്ഞ, കോളജ് പര്യടനം, തെരുവ് നാടകങ്ങള്‍ തുടങ്ങി വിവിധ തലങ്ങളിലുളള ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

നൂറുകണക്കിന് സമ്മതിദായകരെ സാക്ഷിനിര്‍ത്തി കാവ്യ മാധ്യവന്‍ സൈന്‍വാളില്‍ ഒപ്പുവെച്ചു

Keywords : Election 2016, Inauguration, Kasaragod, Bheemanady, Kavya Madhavan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia