കാസര്‍കോട് സാഹിത്യവേദി കാവാലത്തെ അനുസ്മരിച്ചു
Jul 9, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 09/07/2016) പ്രശസ്ത നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കരുടെ നിര്യാണത്തില്‍ കാസര്‍കോട് സാഹിത്യവേദി നിര്‍വാഹക സമിതി യോഗം അനുശോചിച്ചു. വൈസ് പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
പ്രതിമാസ സാഹിത്യ ചര്‍ച്ചയുടെ ഭാഗമായി 14ന് വൈകിട്ട് 4.30ന് പഴയ ബസ് സ്റ്റാന്‍ഡിലുള്ള ഉത്തരദേശം ബില്‍ഡിങ്ങില്‍ പി വി ഷാജി കുമാറിന്റെ 'ഉള്ളാള്‍' കഥാസമാഹാരം ചര്‍ച്ച ചെയ്യും. പ്രശസ്ത എഴുത്തുകാരന്‍ ഇ പി രാജഗോപാലന്‍ വിഷയം അവതരിപ്പിക്കും. പി വി ഷാജി കുമാര്‍ സംബന്ധിക്കും. സാഹിത്യ വേദി വൈസ് പ്രസിഡണ്ട് നാരായണന്‍ പേരിയ അധ്യക്ഷത വഹിക്കും.
യോഗത്തില്‍ സാഹിത്യവേദി സെക്രട്ടറി ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, ട്രഷറര്‍ മുജീബ് അഹ് മദ്, ടി എ ഷാഫി, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, വിനോദ് കുമാര്‍ പെരുമ്പള, ഇബ്രാഹിം ചെര്‍ക്കള, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, പി ഇ എ റഹ് മാന്‍ പാണത്തൂര്‍, വേണുകണ്ണന്‍, ഇബ്രാഹിം അങ്കോല, അഷ്‌റഫലി ചേരങ്കൈ, എം വി സന്തോഷ്, അഹ് മദലി കുമ്പള, റഹീം ചൂരി, ഷഫീഖ് നസറുല്ല, കെ എച്ച് മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords : Kasaragod, Sahithyavedi, Remembrance, Inauguration, Meeting, Kavalam.