city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൗമുദി ടീച്ചര്‍ മാധ്യമ പുരസ്‌ക്കാരം കെവി ബാബുരാജന്

കണ്ണൂര്‍: (www.kasargodvartha.com 07.06.2016) കൊല്ലം അധ്യാപക കലാസാഹിതിയുടെ പതിനൊന്നാമത് കൗമുദി ടീച്ചര്‍ മാധ്യമ പുരസ്‌ക്കാരം കേരളകൗമുദി ഫ്‌ളാഷ് കണ്ണൂര്‍ ബ്യൂറോ ചീഫ് കെവി ബാബുരാജന്. ജൂണ്‍ 19ന് കൊല്ലം ടികെഎം കോളേജില്‍ നടക്കുന്ന ചടങ്ങില്‍ ഫിഷറീസ്, പരമ്പരാഗത വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പുരസ്‌ക്കാരം വിതരണം ചെയ്യും. പ്രശസ്തി പത്രവും ഫലകവുമാണ് സമ്മാനം.

കാസര്‍കോട് ജില്ലയിലെ പിലിക്കോട് പഞ്ചായത്തില്‍ എരവിലെ സ്വാതന്ത്രസമര സേനാനി പരേതനായ മുണ്ടവളപ്പില്‍ കുഞ്ഞിരാമന്‍ ചെമ്മരത്തി ദമ്പതികളുടെ മകനാണ്. പശ്ചിമഘട്ട മേഖലയിലെ ക്വാറി മാഫിയക്കെതിരെ ലേഖന പരമ്പരകള്‍ പ്രസിദ്ധീകരിച്ച് വിഷയം ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ഭൂമാഫിയയെ നിയന്ത്രിക്കുകയും ചെയ്യുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് പരിഗണിച്ചാണ് പുരസ്‌കാരം.

സംസ്‌കാരസാഹിതി ഏര്‍പ്പെടുത്തിയ പ്രഥമ സിപിശ്രീധരന്‍ സ്മാരക പുരസ്‌ക്കാരം, തൃശൂര്‍ ജനനാവകാശ സംരക്ഷണ സമിതിയുടെ മാധ്യമ പുരസ്‌ക്കാരം എന്നിവ നേടിയിട്ടുണ്ട്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്‌സ് ശാന്ത പയ്യയാണ് ഭാര്യ. മകന്‍: ആസാദ്ബാബു.

കൗമുദി ടീച്ചര്‍ മാധ്യമ പുരസ്‌ക്കാരം കെവി ബാബുരാജന്

Keywords: Kasaragod, Programme, Award, Pilicode, Panchayath, Eravil, Kannur, Kollam, June, TKM College,  Kaumudi Teacher Award.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia