city-gold-ad-for-blogger

കാശ്മീര്‍ പ്രളയ ദുരന്തം: എം.എസ്.എഫ് ധനശേഖരണം ചൊവ്വാഴ്ച

കോഴിക്കോട്: (www.kasargodvartha.com 20.09.2014) കാശ്മീര്‍ പ്രളയ ദുരന്തത്തിലെ ഇരകള്‍ക്കായി എം.എസ്.എഫ് ചൊവ്വാഴ്ച കാമ്പസുകളില്‍ ധന സമാഹരണം നടത്തും. ദുരന്ത ബാധിതര്‍ക്ക് വിദ്യാര്‍ത്ഥികളുടെ ചെറുസഹായം ഉറപ്പു വരുത്തുക എന്നതാണ് എം.എസ്.എഫ്. ധനശേഖരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

സഞ്ചാരികളുടെ പറുദീസയായ കാശ്മീര്‍ വന്‍പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന് തരിപ്പടമായിരിക്കുകയാണ്. ഒരു നാടിന്റെ പുനര്‍ നിര്‍മാണം സര്‍ക്കാരിന്റെ പരിശ്രമം കൊണ്ട് മാത്രം സാധ്യമല്ല. ഇരകളുടെ ദുരിതാശ്വാസത്തിനുളള പ്രരിശ്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കാളികളാകണമെന്നും ധന ശേഖരണം വിജയിപ്പിക്കുവാന്‍ എല്ലാ ഘടകങ്ങളും സജീവമായി രംഗത്തിറങ്ങണമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് ടി.പി അഷറഫലിയും ജനറല്‍ സെക്രട്ടറി പി.ജി മുഹമ്മദും അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാശ്മീര്‍ പ്രളയ ദുരന്തം: എം.എസ്.എഫ് ധനശേഖരണം ചൊവ്വാഴ്ച

Keywords : MSF, College, Kasaragod, Kozhikode, Kerala, Campus, Kashmir flood: MSF fund collection. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia