വാഗ്ദാനങ്ങള്‍ നല്‍കാന്‍ മന്ത്രിമാര്‍ ഇനി കാസര്‍കോട്ട് വരേണ്ടതില്ല: വെല്‍ഫെയര്‍ പാര്‍ട്ടി
May 13, 2015, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 13/05/2015) കാസര്‍കോടിന്റെ വികസനം കാലങ്ങളായി വാഗ്ദാനങ്ങളില്‍ ഒതുങ്ങുകയാണെന്നും, ഇതിന് ഇനി അനുവദിക്കില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. മെഡിക്കല്‍ കോളജിനു തറക്കല്ലിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇപ്പോഴും പണി കടലാസില്‍ മാത്രം.
ഇപ്പോള്‍ എല്ലാവരും കാര്യങ്ങള്‍ മറന്നിരിക്കുകയാണ്. പ്രഭാകരന്‍ കമ്മിറ്റി നിര്‍ദേശങ്ങളും നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. ഇനിയും ഈ അവഗണന നോക്കി നില്‍ക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കാവില്ല. ഇനി കാസര്‍കോട്ട് ഇതുപോലുള്ള വാഗ്ദാനങ്ങള്‍ നല്‍കാന്‍ ജില്ലയില്‍ പ്രവേശിക്കാന്‍ ഇനി ഒരു മന്ത്രിയെയും അനുവദിക്കില്ലെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.s മുഹമ്മദ് വടക്കേക്കര, അബ്ദുല്‍ ഹമീദ് കക്കണ്ടം, അബ്ദുല്‍ ലത്വീഫ് കുമ്പള തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അംബുഞ്ഞി തലക്കളായ് സ്വാഗതവും പി.കെ അബ്ദുല്ല നന്ദിയും പറഞ്ഞു.

Keywords : Kasaragod, Kerala, Minister, Visit, Natives, Development project, WPI.