city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹമീദലി ഷംനാടിന് നാടിന്റെ ആദരം വെള്ളിയാഴ്ച; വി.എം. സുധീരന്‍ എത്തും

ഹമീദലി ഷംനാടിന് നാടിന്റെ ആദരം വെള്ളിയാഴ്ച; വി.എം. സുധീരന്‍ എത്തും കാസര്‍കോട്: മുന്‍ രാജ്യസഭാ എം.പി.യും ചരിത്രത്തോടൊപ്പം നടന്ന കേരളത്തിലെ മുതിര്‍ന്ന പൊതുപ്രവര്‍ത്തകനുമായ ഹമീദലി ഷംനാടിനെ വെള്ളിയാഴ്ച കാസര്‍കോട്ടെ പൗരാവലി ആദരിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ആദരണ ചടങ്ങ് മുന്‍ സ്പീക്കറും, കോണ്‍ഗ്രസ് നേതാവുമായ വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യ വേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എം.പി. ഉപഹാര സമര്‍പണം നടത്തും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. പൊന്നാട അണിയിക്കും.

ഷംനാടിനെക്കുറിച്ചുള്ള ഹ്രസ്വചിത്രം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എക്ക് നല്‍കി പ്രകാശനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എം. നാരായണ ഭട്ട്, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ. വിനോദ് ചന്ദ്രന്‍, ഡോ.ടി.പി. അഹമ്മദലി, പ്രൊഫ.ടി.സി. മാധവപ്പണിക്കര്‍, നാരായണന്‍ പേരിയ, വി.വി. പ്രഭാകരന്‍, അഡ്വ.ബി.എഫ്. അബ്ദുല്‍ റഹിമാന്‍ തുടങ്ങി സാമൂഹ്യ-സാംസ്‌കാരിക-സാഹിത്യ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. സി.എല്‍.ഹമീദ് സ്വാഗതവും ഷാഫി എ. നെല്ലിക്കുന്ന് നന്ദിയും പറയും

രാജ്യസഭാ അംഗം, കേരള നിയമസഭാ സാമാജികന്‍, പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗം, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍, ഒഡാപെക് ചെയര്‍മാന്‍ തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഷംനാട് രാഷ്ട്രീയരംഗത്ത് അഖിലേന്ത്യാ, സംസ്ഥാന, ജില്ലാ തലങ്ങളില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ചിട്ടുണ്ട്.

Keywords:  Kasaragod, Municipal Conference Hall, Rahman-Thayalangadi, Documentary, Kerala, Hameed Ali Shamnad, V.M. Sudheeran, N.A. Nellikunnu-MLA, E.Chandrashekharan-MLA,, P.B. Abdul Razak-MLA, Friday, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia