city-gold-ad-for-blogger

കാസര്‍കോട് ഉത്സവ് കാന്‍ഫെസ്റ്റിന് 12 ന് തുടക്കം

കാസര്‍കോട്: (www.kasargodvartha.com 08.02.2016) സാമൂഹിക-സാംസ്‌കാരിക രംഗത്തെ പുരോഗതിയും ജനങ്ങളുടെ ഐക്യവും സൗഹാര്‍ദവും ലക്ഷ്യമാക്കി പ്രവര്‍ത്തനം തുടങ്ങിയ കാസര്‍കോട് ഉത്സവ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന കാന്‍ഫെസ്റ്റ് ഫെബ്രുവരി 12 ന് തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഈ മാസം 20 വരെ നുള്ളിപ്പാടി അയ്യപ്പസേവ മന്ദിരത്തിന് സമീപമാണ് പരിപാടി. മേള 13 ന് വൈകിട്ട് ഏഴിന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഇറ്റലിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ടോറടോറ അടങ്ങിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ഇ ചന്ദ്രശേഖരന്‍ എം എല്‍ എയും കണ്‍സ്യൂമര്‍ സ്റ്റാള്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എയും ഉദ്ഘാടനം ചെയ്യും.

കാസര്‍കോട് ഉത്സവ് കാന്‍ഫെസ്റ്റിന് 12 ന് തുടക്കംജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ മുഖ്യാതിഥിയായിരിക്കും. പ്രദര്‍ശനത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം ക്യാന്‍സര്‍ രോഗികളുടെ ചികില്‍സയ്ക്ക് ഉപയോഗിക്കുമെന്ന് ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞാമു പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അര്‍ജുനന്‍ താലയങ്ങാടി, ദിനേശ്, എം കെ രാധാകൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.

Keywords:  kasaragod, kasaragod-Utsav, Press meet.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia