city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് നഗരം ഗുണ്ടകളുടെയും പിടിച്ചുപറിക്കാരുടെയും പിടിയില്‍

കാസര്‍കോട്: കാസര്‍കോട് നഗരം ഗുണ്ടകളുടെയും പിടിച്ചുപറിക്കാരുടെയും പിടിയിലമരുന്നു. വെള്ളിയാഴ്ച പട്ടാപ്പകല്‍ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം വെച്ച് കപ്പല്‍ ജോലിക്കാരനായ യുവാവിനെ ബന്ധുക്കളായ പെണ്‍കുട്ടികളോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ കാറില്‍ തട്ടിക്കൊണ്ടുപോയ സംഘം ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികള്‍ പിടിയിലായതോടെയാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം ശക്തമാണെന്ന് തെളിഞ്ഞിരിക്കുന്നത്.

കാര്യമായ ജോലിയില്ലാത്ത യുവാക്കള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പലരെയും നിരീക്ഷിക്കുകയും സംശയം തോന്നുന്നവരെ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയി പിടിച്ചുപറിക്ക് ഇരയാക്കുകയാണ് ചെയ്യുന്നത്. പലതരത്തിലുള്ള തട്ടിപ്പുകള്‍ ഇത്തരം സംഘങ്ങള്‍ നടത്തുന്നുണ്ട്. പെണ്‍കുട്ടികളുമായും, യുവതികളുമായും പൊതുസ്ഥലത്ത് കൂടുതല്‍ സമയം സംസാരിച്ചു നില്‍ക്കുന്നത് കണ്ടാലോ, വാഹനത്തില്‍ ഇരിക്കുന്നത് കണ്ടാലോ ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയും സദാചാര ഗുണ്ടകള്‍ ചമഞ്ഞ് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയുമാണ് ചെയ്യുന്നത്. ഇതിനു മുമ്പും ഇത്തരം നിരവധി സംഭവങ്ങള്‍ അരങ്ങേറിയിരുന്നുവെങ്കിലും പലരും നാണക്കേടും, ഭീഷണിയും കാരണം പോലീസില്‍ പരാതി നല്‍കാതെ മാറിനില്‍ക്കുകയാണ്.

അടുത്തകാലത്തായി ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം കാര്യമായി കുറഞ്ഞിരുന്നു. നഗരത്തിന്റെ പലഭാഗത്തും പോലീസ് പിക്കറ്റ് പോസ്റ്റ് ഉള്ളതാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയായി മാറിയത്. ഇവര്‍ക്ക് വാടകയ്ക്കും അല്ലാതെയും വാഹനങ്ങള്‍ നല്‍കുന്നതിന് പ്രമുഖര്‍ ഉള്‍പെടെയുള്ളവരാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കെതിരെ കാര്യമായ നടപടികളൊന്നും ഉണ്ടാകാറില്ല. ചെറിയ ചെറിയ സംഘങ്ങളാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നത്. ഇവരാണ് പിന്നീട് നഗരത്തിലെ സ്ഥിരം ഗുണ്ടകളായി മാറുന്നത്.

ഇത്തരക്കാര്‍ പിടിയിലാകുമ്പോള്‍ പലപ്പോഴും രക്ഷിക്കാനെത്തുന്നത് രാഷ്ട്രീയക്കാരാണ്. എന്നാല്‍ ഇവര്‍ക്കാകട്ടെ പ്രകടമായ രാഷ്ട്രീയമൊന്നുമില്ല. ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ നാടിന് മാനക്കേടാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഇത്തരക്കാരെ പിടികൂടി പോലീസിലേല്‍പിക്കാനും വിവരങ്ങള്‍ അതത് സമയത്ത് പോലീസിനെ അറിയിക്കാനും നാട്ടുകാര്‍ മുന്‍കൈയ്യെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കാസര്‍കോട് നഗരം ഗുണ്ടകളുടെയും പിടിച്ചുപറിക്കാരുടെയും പിടിയില്‍കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരമാണ് ഇവരുടെ മുഖ്യ താവളം. പോലീസ് സ്‌റ്റേഷന്‍ വിളിപ്പാടകലെയാണെങ്കിലും പോലീസിന്റെ സാന്നിധ്യം ഇവിടെ കുറവാണെന്നത് ഇവര്‍ക്ക് സൗകര്യപ്രദമാകുന്നു. പഴയ ബസ് സ്റ്റാന്‍ഡ്, പുതിയ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളും ഇവരുടെ വിളയാട്ട കേന്ദ്രങ്ങളാണ്. ഇത്തരം ഗുണ്ടാ സംഘങ്ങളെ മുളയിലേ നുള്ളിക്കളയണമെന്നാണ് വ്യാപാരികളും നഗരവാസികളും ആവശ്യപ്പെടുന്നത്.
Keywords : Kasaragod, Criminal-gang, Attack, Police, Kerala, KSRTC Bus Stand, Car, Rent, Help, Action, Police Station, Woman, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia