കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം: കുണ്ടംകുഴിയില്‍ 9ന് കലോത്സവ ബിനാലെ
Nov 7, 2016, 13:11 IST
കുണ്ടംകുഴി: (www.kasargodvartha.com 07.11.2016) കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അനുബന്ധമായി ഒമ്പതിന് കലോത്സവ ബിനാലെ സംഘടിപ്പിക്കും. ഫഌക്‌സ്, പ്ലാസ്റ്റിക് രഹിത കലോത്സവം എന്ന ലക്ഷ്യമിട്ടാണ് ബിനാലെ സംഘടിപ്പിക്കുന്നത്. ബിനാലെയില്‍ തയ്യാറാക്കുന്ന പോസ്റ്ററുകളും ശില്‍പങ്ങളും കലോത്സവത്തിന്റെ പ്രചാരണത്തിനായി ഉപയോഗിക്കും.
ജില്ലയിലെ ചിത്രകാരന്മാര്‍, ചിത്രകലാധ്യാപകര്‍ തുടങ്ങിയവര്‍ ഒമ്പതിന് വൈകിട്ട് സ്‌കൂള്‍ പരിസരത്ത് തമ്പടിച്ച് പ്രചാരണ സാമഗ്രികള്‍ തയ്യാറാക്കും. പ്രശസ്ത ചിത്രകാരന്‍ പി എസ് പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്യും. കുണ്ടംകുഴി സൗഹൃദയ ക്ലബ്ബിന്റെ ആതിഥേയത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Keywords: kasaragod, Kalothsavam, Sub-District Kalolsavam, Kundamkuzhi, Club, school, Artist, Puninjithaya,