കാസര്‍കോട് വെടിവെപ്പ്: ചെര്‍ക്കളത്തെയും ഹമീദ് ഹാജിയെയും സി.ബി.ഐ ചോദ്യം ചെയ്തു
Feb 5, 2013, 19:22 IST
തിരുവനന്തപുരം: കാസര്‍കോട്ടെ പ്രമാദമായ പോലീസ് വെടിവെപ്പില്‍ വീണ്ടും അന്വേഷണം സജീവമായി. ഇതിന്റെ ഭാഗമായി മുസ്ലിം ലീഗിന്റെ ജില്ലയിലെ രണ്ട് നേതാക്കളെ സി.ബി.ഐ തിരുവനന്തപുരത്ത് വിളിച്ച് വരുത്തി മൊഴിയെടുത്തു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, വൈസ് പ്രസിഡന്റ് എ. ഹമീദ് ഹാജി എന്നിവരില്‍ നിന്നാണ് അന്വേഷണസംഘത്തിന്റെ തലവന്‍ സി.ബി.ഐ അഡീഷണല്‍ സൂപ്രണ്ട് നന്ദകുമാര്‍ നായരുടെ നേതൃത്വത്തില്‍ സംഭവ ദിവസത്തെ വീഡിയോ ക്ലിപ്പിങ്ങുകള്‍ കാണിച്ച് തെളിവെടുപ്പ് നടത്തിയത്.
മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് കാസര്‍കോട്ടു നല്‍കിയ സ്വീകരണത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ചെറുവത്തൂര്‍ കൈതക്കാട്ടെ ഷഫീഖ് കൊല്ലപ്പെട്ട കേസിലാണ് നേതാക്കളെ സി.ബി.ഐ ചോദ്യം ചെയ്തത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നില്ലെന്നും അജണ്ട പ്രകാരം തന്നെ പരിപാടികള്‍ മുഴുവന്‍ തീര്‍ന്നിരുന്നു വെന്നും ഒരു പ്രകോപനവുമില്ലാതെയാണ് പോലീസ് വെടിവെച്ചതെന്നുമാണ് നേതാക്കള്‍ മൊഴി നല്‍കിയതെന്നാണ് സൂചന.
ഷഫീഖ് വെടിയേറ്റ് മരിച്ചതിന് അല്‍പം അകലെയായിരുന്നു നേതാക്കള്‍ക്കുള്ള സ്വീകരണ വേദി. വെടിവെപ്പ് നടന്ന സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നുവെങ്കില്‍ പോലീസ് ആദ്യം ലാത്തി ചാര്‍ജ്ജ് നടത്തുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ പ്രവര്‍ത്തകര്‍ പ്രധാനവേദിയുടെ ഭാഗത്തേക്ക് ഓടി വരുമായിരുന്നു. മുന്നറിയിപ്പെന്നോണം ആകാശത്തേക്ക് വെടിവെച്ചിരുന്നുവെങ്കില്‍ അത് വേദിയിലുള്ളവര്‍ കേള്‍ക്കുകയും ചെയ്യുമായിരുന്നു. പോലീസ് വെടിവെപ്പിന് മുമ്പ് സ്വീകരിക്കേണ്ട നടപടികളൊന്നും ഈ സംഭവത്തില്‍ സ്വീകരിച്ചിട്ടില്ല. പോലീസ് വെടിവെപ്പ് നടത്തിയെന്നും ഒരാള്‍ മരിച്ചു വീണെന്നും ആരോ വന്ന് പറഞ്ഞപ്പോഴാണ് വേദിയിലുള്ളവര്‍ അറിയുന്നത്. ഉടന്‍ തന്നെ നേതാക്കളെല്ലാം സ്ഥലത്ത് ഓടിയെത്തിയപ്പോള്‍ സംഭവസ്ഥലത്ത് രക്തം തളം കെട്ടി നില്‍ക്കുകയായിരുന്നു. മൃതദേഹം അപ്പോള്‍ അവിടെയുണ്ടായിരുന്നില്ല- നേതാക്കള്‍ മൊഴി നല്‍കി.
ഉച്ചയ്ക്ക് 12 മണിക്ക് തുടങ്ങിയ തെളിവെടുപ്പ് വൈകിട്ട് അഞ്ച് മണിവരെ നീണ്ടു. തെളിവെടുപ്പിന് ഫെബ്രുവരി 11ന് തിരുവനന്തപുരത്ത് സി.ബി.ഐ ഓഫീസില്‍ ഹാജരാവാന്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: CBI, Cherkalam Abdulla, Thiruvananthapuram, Muslim-League, Police, Conference, Kasaragod, Kerala, Kerala Vartha, Kerala News.