city-gold-ad-for-blogger

കാസര്‍കോട് സാഹിത്യവേദിയുടെ 'കവിതയ്‌ക്കൊരു ദിനം' കാവ്യപാഠശാല ശ്രദ്ധേയമായി

പെര്‍ളടുക്കം: (www.kasargodvartha.com 19.11.2016) കവിതയെക്കുറിച്ച് മാത്രം സംസാരിച്ചും കേട്ടും ആലപിച്ചും എഴുത്തിന്റെ പുതുവഴികള്‍ തേടിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കവിതാ ക്യാമ്പ് നവ്യാനുഭവമായി. കാസര്‍കോട് സാഹിത്യവേദിയുടെ നേതൃത്വത്തില്‍ പൊയിനാച്ചി പെര്‍ളടുക്കത്തെ ടാഷ്‌കോ ഹാളില്‍ നടന്ന 'കവിതയ്‌ക്കൊരുദിനം' കാവ്യപാഠശാല കവിയും എഴുത്തുകാരനുമായ വി ടി ജയദേവന്‍ ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂള്‍, പ്ലസ്ടു, കോളജ് തലത്തിലുള്ള സാഹിത്യസര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരരായ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് റഹ് മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ പത്മനാഭന്‍ ബ്ലാത്തൂര്‍ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. ദിവാകരന്‍ വിഷ്ണുമംഗലം, രാധാകൃഷ്ണന്‍ പെരുമ്പള, സീതാദേവി കരിയാട്ട്, ബിജു കാഞ്ഞങ്ങാട്, വി വി പ്രഭാകരന്‍, എ എം അബ്ദുല്‍ ഖാദര്‍, ടി എ ഷാഫി, പി ഇ എ റഹ് മാന്‍ പാണത്തൂര്‍ പ്രസംഗിച്ചു. സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും വിനോദ് കുമാര്‍ പെരുമ്പള നന്ദിയും പറഞ്ഞു.

തുടര്‍ന്ന് 'കവിതയും കാലവും' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വി ടി ജയദേവന്‍ വിഷയം അവതരിപ്പിച്ചു. പി എസ് ഹമീദ് അധ്യക്ഷത വഹിച്ചു. അഷറഫലി ചേരങ്കൈ സ്വാഗതവും മധൂര്‍ ഷരീഫ് നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് ശേഷം എഴുത്തിന്റെ വഴിയും ക്യാമ്പ് അംഗങ്ങളുടെ സൃഷ്ടികളുടെ വിലയിരുത്തലും നടന്നു. സമാപന സമ്മേളനത്തില്‍ സാഹിത്യ വേദി വൈസ് പ്രസിഡണ്ട് നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി രാമചന്ദ്രന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

പത്മനാഭന്‍ ബ്ലാത്തൂര്‍ സ്വാഗതവും ട്രഷറര്‍ മുജീബ് അഹ് മദ് നന്ദിയും പറഞ്ഞു.

കാസര്‍കോട് സാഹിത്യവേദിയുടെ 'കവിതയ്‌ക്കൊരു ദിനം' കാവ്യപാഠശാല ശ്രദ്ധേയമായി

കാസര്‍കോട് സാഹിത്യവേദിയുടെ 'കവിതയ്‌ക്കൊരു ദിനം' കാവ്യപാഠശാല ശ്രദ്ധേയമായി

Keywords: kasaragod, Poem, poet, Poinachi, Programme, inauguration, Sahithyavedi, Rahman-Thayalangadi, Pushpakaran Bendichal, Kavya Padashala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia