Record Achievement | കൈകളിൽ ഡംബെല്ലുമായി ഓടി ഒരു വയസും എട്ട് മാസവും മാത്രം പ്രായമുള്ള കാസർകോട്ടെ സഹ ഫാത്വിമ ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിൽ ഇടം നേടി

● നാല് കിലോഗ്രാം ഭാരമുള്ള ഡംബെൽ ആണ് സഹ ഫാത്വിമ ഉയർത്തിയത്.
● 13 സെക്കൻഡുകൾ കൊണ്ട് സഹ ഫാത്വിമ ഡംബെലുമായി ഓടി.
● ചെമ്മനാടാണ് സഹ ഫാത്വിമയുടെ സ്വദേശം.
കാസർകോട്: (KasargodVartha) ഒരു വയസും എട്ട് മാസവും മാത്രം പ്രായമുള്ള കാസർകോട്ടെ സഹ ഫാത്വിമ എന്ന കൊച്ചു മിടുക്കി ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിൽ ഇടം നേടി. നാല് കിലോഗ്രാം ഭാരമുള്ള ഡംബെൽ ഇരു കൈകളിലും പിടിച്ച് 13 സെകൻഡ് ഓടിയാണ് സഹ ഫാത്തിമ ഈ അപൂർവ നേട്ടം കൈവരിച്ചത്. 'ഐബിആർ ആച്ചീവർ' എന്ന വിഭാഗത്തിലാണ് സഹ ഫാത്വിമയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്.
സഹ ഫാത്വിമയുടെ മാതാപിതാക്കളായ സിനാനും ശഹരിയയും നൽകിയ പിന്തുണയും പ്രോത്സാഹനവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ശക്തി. സഹോദരി അയാൻ്റെ പിന്തുണയും കരുത്തേകി. ചെമ്മനാട് സ്വദേശികളായ അബ്ദുർ റഹ്‌മാൻ-ആഇശ, ഹസൈനാർ-ഹാജ്റ എന്നിവരാണ് സഹ ഫാത്വിമയുടെ മുത്തശ്ശി മുത്തശ്ശന്മാർ.
2006 മുതൽ ഇൻഡ്യ ബുക് ഓഫ് റെകോർഡ്‌സ് വ്യക്തികളുടെ കഴിവുകൾക്ക് അംഗീകാരം നൽകുന്നു. ഓരോ വ്യക്തിക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അതുവഴി സമൂഹത്തിന് പ്രചോദനം നൽകാനും ഈ സ്ഥാപനം അവസരമൊരുക്കുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Saha Fatima from Kasargod, aged just 1 year and 8 months, entered the India Book of Records after running with 4 kg dumbbells in 13 seconds.
#SahaFatima #RecordAchiever #IndiaBookOfRecords #Kasaragod #YoungAchiever #Motivation