city-gold-ad-for-blogger

അൽ ഐനിൽ നിന്നും കാണാതായ കാസർകോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി; മരണം വാഹനാപകടത്തിൽ

അൽ ഐൻ: (www.kasargodvartha.com 10.03.2021) കാണാതായ കാസർകോട് സ്വദേശിയെ വാഹനാപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട്​ ദിവസം മുൻപ്​ കാണാതായ ബന്തടുക്കയിലെ പരേതനായ അബൂബകർ - ഹലീമ ദമ്പതികളുടെ മകൻ പാറപ്പള്ളി അബ്ദുല്ല കുഞ്ഞി കൊന്നക്കാടാണ്​ (33)  വാഹനാപകടത്തിൽ മരിച്ചത്​. 

                                                                  

അൽ ഐനിൽ നിന്നും കാണാതായ കാസർകോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി; മരണം വാഹനാപകടത്തിൽ

അൽ-ഐനിലെ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. ഞായറാഴ്ച രാവിലെ  സാധനം എടുക്കാൻ പോയതായിരുന്നു. അതിനു ശേഷം യുവാവിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനാൽ ബന്ധുക്കളും കെഎംസിസി പ്രവർത്തകരും നടത്തിയ അന്വേഷണത്തിലായിരുന്നു. ചൊവ്വാഴ്ച രാവിലെ മൃതദേഹം അൽഐൻ ആശുപത്രി മോർചറിയിൽ ഉള്ളതായി വിവരം ലഭിച്ചത്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി പ്രവർത്തകരും ബന്ധുക്കളും വ്യക്തമാക്കി. 

കുടുംബസമേതം അബൂദബിയിലായിരുന്നു താമസം. ഭാര്യ: ജുനൈദ. മക്കൾ: അബൂബകർ സിദ്ദീഖ്, മുഹമ്മദ് അദ്‌നാൻ. സഹോദരി: റുഖിയ്യ.

Keywords: UAE, Kasaragod, Natives, Missing, Dead, Dead body, News, Salesman, KMCC, Hospital, Family, Abudhabi, Kasargod resident who was Missing from Al Ain found dead; death by a car accident.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia