ട്രെയിൻ അരമണിക്കൂർ വൈകിയപ്പോൾ പേ പാർക്കിംഗ് ചാർജ് ഇരട്ടിയായി: കാസർകോട് റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് പീസ് കൊള്ളയെന്ന് പരാതി
● 24 മണിക്കൂർ കാർ പാർക്കിങ് ചാർജ് നിലവിൽ 100 രൂപയാണ്.
● ചോദ്യം ചെയ്തപ്പോൾ 'കമ്പ്യൂട്ടറിൽ വരുന്ന തുകയാണിതെന്നാണ്' കരാർ ജീവനക്കാരുടെ മറുപടി.
● നേരത്തെയും ഇവിടെ പാർക്കിങ് ഫീസുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നിരുന്നു.
● സ്റ്റേഷനകത്ത് വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥ നിലവിലുണ്ട്.
● സ്ഥലസൗകര്യം വർദ്ധിപ്പിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
കാസർകോട്: (KasargodVartha) റെയിൽവേ സ്റ്റേഷനിൽ പേ പാർക്കിങ് ഫീസ് ഈടാക്കുന്നതിൽ കൊള്ളയാണെന്ന് ആക്ഷേപം ഉയരുന്നു. കാറിന് 24 മണിക്കൂർ പാർക്കിങ് ചാർജ് 100 രൂപയാണ്.
എന്നാൽ, ട്രെയിൻ അരമണിക്കൂർ വൈകിയതിന്റെ പേരിൽ കാർ ഉടമയിൽനിന്ന് ഇരട്ടി ചാർജായ 200 രൂപയാണ് ഇപ്പോൾ ഫീസായി ഈടാക്കിയിരിക്കുന്നത്. ഇത് കാർ ഉടമ ചോദ്യം ചെയ്തപ്പോൾ, 'റെയിൽവേയുടെ കമ്പ്യൂട്ടറിൽ വരുന്ന തുകയാണെ'ന്നാണ് പാർക്കിങ് ഏറ്റെടുത്ത കരാർ ജീവനക്കാർ പറയുന്നത്.
കാസർകോട് റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഫീസ് ഈടാക്കലുമായി ബന്ധപ്പെട്ട് നേരത്തെയും നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് റെയിൽവേ സ്റ്റേഷന് പുറത്ത് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.

റെയിൽവേ സ്റ്റേഷന്റെ അകത്തുള്ള പേ പാർക്കിങ് സംവിധാനത്തിന് വേണ്ടത്ര വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഇതിന് കൂടുതൽ സ്ഥലസൗകര്യം ഏർപ്പെടുത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടുമില്ല.
നിലവിലെ പേ പാർക്കിങ് ചാർജ് ഇങ്ങനെയാണ്:
● സൈക്കിൾ: മണിക്കൂറിന് 5 രൂപ; 24 മണിക്കൂറിന് 25 രൂപ.
● ടൂവീലർ-ത്രീവീലർ: ഒരു മണിക്കൂർ 10 രൂപ; ആറു മണിക്കൂർ 15 രൂപ; 24 മണിക്കൂർ 30 രൂപ.
● ഫോർ വീലർ (കാർ, ജീപ്പ്, വാൻ, ടെമ്പോ): ഒരു മണിക്കൂർ 20 രൂപ; 6 മണിക്കൂർ 60 രൂപ; 24 മണിക്കൂർ 100 രൂപ.
● ബസ്, ഹെവി വാഹനങ്ങൾ: മണിക്കൂറിൽ 70 രൂപ; 6 മണിക്കൂറിൽ 250 രൂപ.
ഇതിൽ പറയുന്ന തുകയാണ് അരമണിക്കൂർ ട്രെയിൻ വൈകിയെത്തിയെങ്കിലോ, വാഹന ഉടമകൾ എത്താൻ വൈകിയെങ്കിലോ ഇരട്ടിയായി ഈടാക്കുന്നത്.
കാസർകോട് റെയിൽവേ സ്റ്റേഷനിലെ ഈ അമിത പാർക്കിങ് ഫീസ് ഈടാക്കൽ ശരിയാണോ? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Kasargod Railway Station parking fee doubles for a 30-minute delay, leading to passenger complaints of 'robbery'.
#Kasargod #RailwayParking #TrainDelay #ParkingFeeScam #KeralaNews #Railways






