city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ടെ റെയില്‍വെ വികസനം: പി. കരുണാകരന്‍ എം.പി വികസന രേഖ സമര്‍പ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 16.11.2014) റെയില്‍വേ ബജറ്റിനു മുന്നോടിയായി കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ റെയില്‍വേ ആവശ്യങ്ങളടങ്ങിയ വികസന രേഖ കേന്ദ്രമന്ത്രിക്കും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും സംസ്ഥാനമന്ത്രി ആര്യാടന്‍ മുഹമ്മദിനും പി കരുണാകരന്‍ എംപി സമര്‍പ്പിച്ചു. 19നും 22നും എംപിമാരുടെ യോഗം തിരുവന്തപുരത്ത് വിളിച്ച് ചേര്‍ത്തിട്ടണ്ട്. മുഖ്യമന്ത്രിയും റെയില്‍വേ ജനറല്‍മാനേജരും ഇതില്‍ പങ്കെടുക്കും. അതിന്റെ അജണ്ടാകുറിപ്പില്‍ കാസര്‍കോട് മണ്ഡലത്തിലെ റെയില്‍വേ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയതായും എംപി പറഞ്ഞു.

കാഞ്ഞങ്ങാട്- പാണത്തൂര്‍- കണിയൂര്‍ പാതയുടെ സര്‍വേ പൂര്‍ത്തിയാക്കാനും പ്രവൃത്തി ആരംഭിക്കാനുമുള്ള തുക ബജറ്റില്‍ വകയിരുത്തണമെന്നും പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് സ്‌റ്റേഷനുകള്‍ക്ക് തുക നീക്കിവെക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഇവിടങ്ങളില്‍ കെട്ടിട സൗകര്യം, എസ്‌കലേറ്റര്‍, കൂടുതല്‍ ട്രെയിന്‍ സ്റ്റോപ്പുകള്‍ തുടങ്ങിയവ ഒരുക്കണം. ആദര്‍ശ് സ്റ്റേഷനുകൡ ഓരോന്നിലും മെച്ചപ്പെട്ട അടിസ്ഥാന സൗകൗര്യം ഒരുക്കണം. കണ്ണപുരം, പഴയങ്ങാടി, ചെറുവത്തൂര്‍, നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ വികസപ്രവര്‍നങ്ങള്‍ക്കായി നിര്‍ദ്ദേശം ഉള്‍പ്പെടുത്തി.
കാസര്‍കോട്ടെ റെയില്‍വെ വികസനം: പി. കരുണാകരന്‍ എം.പി വികസന രേഖ സമര്‍പ്പിച്ചു

ബിരിച്ചേരി, തൃക്കരിപ്പൂര്‍, ഉദിനൂര്‍, കുഞ്ഞിമംഗലം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ മേല്‍പ്പാലം വേണം. രാജധാനി, പരശുറാം, നേത്രാവതി, ഏറനാട്, എഗ്മോര്‍ ട്രെയിനുകള്‍ക്ക് വിവിധ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കാനും തൃക്കരിപ്പൂര്‍, ബേക്കല്‍, കുമ്പള സ്റ്റേഷനുകളെ ആദര്‍ശ് സ്റ്റേഷനായി പ്രഖ്യാപിക്കാനും നിര്‍ദ്ദേശമുണ്ട്. കാഞ്ഞങ്ങാട്, പയ്യന്നൂര്‍ സ്റ്റേഷനുകളില്‍ അനുവദിച്ച സ്റ്റോപ്പുകള്‍ തുടരണമെന്നും കാസര്‍കോട്ട് കൂടുതല്‍ ദീര്‍ഘദൂര വണ്ടികള്‍ക്ക് സ്റ്റോപ്പനുവദിക്കണമെന്നും ആവശ്യപ്പെട്ടു. പള്ളിക്കര മേല്‍പ്പാലത്തിനു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ ബ്രിഡ്ജസ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പഴയ അലൈന്‍മെന്റില്‍ നിര്‍മ്മാണത്തിന്നാവശ്യമായ വിഹിതം നീക്കിവെക്കണം.

കോട്ടിക്കുളം, ബേക്കല്‍ ടൂറിസ്റ്റ് സ്റ്റേഷനുകളായി ഉയര്‍ത്തുക, പഴയ കോച്ചുകള്‍ക്ക് പകരം പുതിയവ സ്ഥാപിക്കുക, ജനറല്‍ കോച്ചുകള്‍ വര്‍ധിപ്പിക്കുക, ഷോര്‍ണൂര്‍- മംഗളൂരു വൈദ്യുതീകരണം ഉടന്‍ പൂര്‍ത്തിയാക്കുക, റെയില്‍വേ ഭൂമി ലഭ്യമായ നീലേശ്വരം, ബേക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ പദ്ധതി പ്രഖ്യാപിക്കുക തുടങ്ങിയവയും നിര്‍ദ്ദേശത്തിലുണ്ട്.

ജനശതാബ്ദി, എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി, കോഴിക്കോട്- കണ്ണൂര്‍ പാസഞ്ചര്‍, ആലപ്പുഴ- കണ്ണൂര്‍ എക്‌സ്പ്രസ്സ് എന്നിവ മംഗളൂരു വരെ നീട്ടണം.  ബൈന്ദൂര്‍- മംഗലാപുരം പാസഞ്ചര്‍ കണ്ണൂര്‍വരെയും നീട്ടണം. വൈദ്യതീകരണം പൂര്‍ത്തിയാകുന്നതിനാല്‍ പുതിയ ബജറ്റില്‍ കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നു മംഗളൂരുവിലേക്ക് മെമു സര്‍വീസ് ആരംഭിച്ചാല്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് പ്രയോജനമാകും. മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച കോഴിക്കോട്- മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ ആരംഭിക്കണം.  തിരുവന്തപുരം- പൂനെ, തിരുവന്തപുരം- ഡെല്‍ഹി, കന്യാകുമാരി- ഗോവ ടൂറിസ്റ്റ് ട്രെയിന്‍, മംഗളൂരു- തിരുവന്തപുരം സൂപ്പര്‍ ഫാസ്റ്റ്, കണ്ണൂര്‍- ബേക്കല്‍- ഗോവ ടൂറിസ്റ്റ് ട്രെയിന്‍ തുടങ്ങിയ പുതിയ ട്രെയിനുകളുടെ നിര്‍ദ്ദേശവും സമഗ്രരേഖയുടെ ഭാഗമായി സമര്‍പ്പിച്ചിട്ടുണ്ട്.  ചന്തേര, കളനാട്, ഉപ്പള, ഏഴിമല  സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം, മേല്‍ക്കൂര തുടങ്ങിയ പ്രവൃത്തികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നവംമ്പര്‍ 17നു ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ ഈ മേഖലയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. അദ്ദേഹവും നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തും. പാര്‍ലമെന്റ് സമ്മേളനം അടുത്ത ആഴ്ച ആരംഭിക്കുന്ന ഘട്ടത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രിയുമായും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായും നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യുമെന്നു പി കരുണാകരന്‍ എംപി വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, K. Karunakaran, Kerala, Railway, Development project, Mandalam. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia