city-gold-ad-for-blogger

ആവേശമായി മാധ്യമപ്രവര്‍ത്തകരുടെ കുടുംബമേള

പരപ്പ: (www.kasargodvartha.com 28.01.2016) കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ അഡൂര്‍ പരപ്പ ഫോറസ്റ്റ് ബംഗ്ലാവില്‍ നടന്ന മാധ്യമപ്രവര്‍ത്തകരുടെ കുടുംബമേള ആവേശമായി.

വിവിധ മത്സര പരിപാടികളില്‍ മാധ്യമ പ്രവര്‍ത്തകരുടെയും കുടുംബത്തിന്റേയും സജീവ പങ്കാളിത്തമാണ് ഉണ്ടായത്. ഗ്ലാമര്‍ ഇനമായ പഞ്ചഗുസ്തിയില്‍ കാസര്‍കോട് വാര്‍ത്ത എഡിറ്റര്‍ അബ്ദുല്‍ മുജീബാണ് ജേതാവായത്. കാരംസ് സിംഗിള്‍സ് മത്സരത്തില്‍ പ്രശാന്ത് നിലമ്പൂര്‍ (ഏഷ്യാനെറ്റ് ന്യൂസ്), ഡബിള്‍സില്‍ ഗിരിഷ് കുമാര്‍ - പ്രശാന്ത് നിലമ്പൂര്‍ ടീം ജേതാക്കളായി. ലക്കി ഫാമിലിക്കുള്ള സമ്മാനം ഫോട്ടോഗ്രാഫര്‍ അച്ചു കാസര്‍കോടിനും കുടുംബത്തിനും ലക്കി ജേണലിസ്റ്റിനുള്ള സമ്മാനം ബിജു വീക്ഷണത്തിനും കുടുംബത്തിനും ലഭിച്ചു. ലഭിച്ചത്. മാധ്യമ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ഉച്ചക്ക് ശേഷം കാടിനെ തൊട്ടറിഞ്ഞു കൊണ്ടുള്ള വനയാത്രയും നടത്തി. മെഴുകുതിരി കത്തിക്കല്‍, കസേരക്കളി, മിഠായി പെറുക്കല്‍ എന്നിവയിലും വാശിയേറിയ മത്സരമാണ് നടന്നത്.

ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ കുടുംബമേള ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. ഡി.എഫ്.ഒ ഇംതിയാസ് മുഖ്യാതിഥിയായി. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ട്രഷറര്‍ എം.ഒ വര്‍ഗീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ മൊയ്തീന്‍ കെ പെര്‍ള, ഫോറസ്റ്റര്‍ എ.കെ ജെയിംസ്, രാജഗോപാലന്‍, ജൂനിയര്‍ സൂപ്രണ്ട് അബ്ദുര്‍ റഹ് മാന്‍, പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡണ്ട് ടി.എ ശാഫി പ്രസംഗിച്ചു. ഷാ ബില്‍ഡേഴ്‌സ് ചെയര്‍മാന്‍ മുഹമ്മദ് സമീര്‍, മുഹമ്മദ് ഷാഫി (റിലയന്‍സ് ഫ്രാഞ്ചൈസി) വി.വി പ്രഭാകരന്‍, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇനങ്ങളില്‍ വിജയിച്ച കുടുംബത്തിനുള്ള പ്രത്യേക സമ്മാനം മണികണ്‍ഠന്‍ പാലിച്ചിയടുക്കം കാസര്‍കോട് വാര്‍ത്തയിലെ മുജീബിനും കുടുംബത്തിനും സമ്മാനിച്ചു

പ്രസ്‌ക്ലബ്ബ് സെക്രട്ടറി രവീന്ദന്‍ രാവണേശ്വരം സ്വാഗതവും ട്രഷറര്‍ വിനോദ് പായം നന്ദിയും പറഞ്ഞു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.  മുഹമ്മദ് ഹാശിം, ശഫീഖ് നസ്‌റുല്ലാഹ്, അബ്ദുല്ലക്കുഞ്ഞി ഉദുമ, അബ്ദുര്‍റഹ് മാന്‍ ആലൂര്‍, എന്‍.എ ഖാലിദ് പൊവ്വല്‍, മണികണ്ഠന്‍ പാലിച്ചിയടുക്കം, സുനില്‍ ബേപ്പ്, ഷാജു ചന്തപ്പുര, ഷാഫി തെരുവത്ത്, സുബൈര്‍ പള്ളിക്കാല്‍, പുരുഷു ജയ്ഹിന്ദ്, ദേവിദാസ് പിലിക്കോട്, രാജേഷ് മാങ്ങാട്, ജാബിര്‍ കുന്നില്‍, പ്രദീപ് നാരായണന്‍, ഷുക്കൂര്‍ കോളിക്കര, കെ.വി ബൈജു, രഞ്ജു കുഡ്‌ലു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സമീര്‍ പി.മുഹമ്മദ്, ഷൈജു പിലാത്തറ, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, പ്രമോദ് ഗാളിമുഖം, രാജശേഖരന്‍ ചെന്നിക്കര, രവി നായ്ക്കാപ്പ്, അച്ചുത ചേവാര്‍, ശ്രീകാന്ത് കാസര്‍കോട്, ബാലഗോപാലന്‍ പെര്‍ളത്ത്, കെ. പദ്‌മേഷ് ജനയുഗം, നാരായണന്‍ കരിച്ചേരി, അസലം ഫോര്‍ട്ട് റോഡ്, ആഗ്ര മാളു, ദില്‍ന, ശരീഫ് കൊടവഞ്ചി, അശോകന്‍ കാരവല്‍, രാജേഷ് ഓട്ടമല, ശരീഫ് കരിപ്പൊടി, പുരുഷോത്തമ ഭട്ട്, ഷൈബിന്‍ ജോസഫ്, അഷ്‌റഫ് കൈന്താര്‍, ദേവദാസ് പാറക്കട്ട, ജയരാമന്‍ കുട്ടിയാനം, എ.പി വിനോദ്, തുടങ്ങിയവര്‍ സംബന്ധിച്ചു.
ആവേശമായി മാധ്യമപ്രവര്‍ത്തകരുടെ കുടുംബമേള

ആവേശമായി മാധ്യമപ്രവര്‍ത്തകരുടെ കുടുംബമേള

ആവേശമായി മാധ്യമപ്രവര്‍ത്തകരുടെ കുടുംബമേള
ആവേശമായി മാധ്യമപ്രവര്‍ത്തകരുടെ കുടുംബമേള

Keywordsw:  Press Club, Family-meet, forest, Gusthouse, Adoor, kasaragod, K.Kunhiraman MLA.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia