കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ മാധ്യമശില്പശാല ഏഴിന്
Dec 6, 2012, 19:24 IST

പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് കെ. വിനോദ് ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. 11 മണിക്ക് നടക്കുന്ന ശില്പശാലയില്‍ പത്രപ്രവര്‍ത്തനം എന്ന വിഷയത്തില്‍ ദേശാഭിമാനി അസി. എഡിറ്റര്‍ എ.വി. അനില്‍കുമാറും, ദൃശ്യമാധ്യമം എന്ന വിഷയത്തില്‍ ഏഷ്യാനെറ്റ് സീനിയര്‍ കൊ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ മാങ്ങാട് രത്‌നാകരനും ക്ലാസെടുക്കും.
ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന ഓപ്പണ്‍ ഫോറം ജനയുഗം എഡിറ്ററും, മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.പി. ജയരാജന്‍ മോഡറേറ്ററായിരിക്കും. റഹ്മാന്‍ തായലങ്ങാടി, വി.വി. പ്രഭാകരന്‍, എം.ഒ. വര്‍ഗീസ്, സുബൈദ നീലേശ്വരം, പി. മുഹമ്മദ് കുഞ്ഞി, സേതു ബങ്കളം, ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, പി. വിജയകുമാര്‍, മുഹമ്മദ് ഹാഷിം തുടങ്ങിയവര്‍ സംസാരിക്കും.
Keywords: Press Club, Kasaragod, Kerala, Media worker