city-gold-ad-for-blogger

കാസര്‍കോട് പോസ്റ്റ്മാസ്റ്റര്‍ ടി.കെ ബാലചന്ദ്രന്‍ വിരമിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 28/01/2016) ഔദ്യോഗിക ജീവിതത്തിലും, കലാരംഗത്തും ഒരുപോലെ തിളങ്ങിയ ടി.കെ ബാലചന്ദ്രന്‍, കാസര്‍കോട് മുഖ്യതപാല്‍ ഓഫീസ് പോസ്റ്റ് മാസ്റ്റര്‍ പദവിയില്‍നിന്നും ശനിയാഴ്ച വിരമിക്കുന്നു. 38 വര്‍ഷത്തെ സേവനത്തിനിടയില്‍ തിരുവനന്തപുരം, മലപ്പുറം, മഞ്ചേരി, തലശേരി, കണ്ണൂര്‍, കാഞ്ഞങ്ങാട്, തുടങ്ങിയ തപാല്‍ ഓഫീസുകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

മോണോ ആക്ട്, നടന്‍ എന്നീ മേഖലകളിലും മികവ് തെളിയിച്ചിട്ടുണ്ട്. അനുഷ്ഠാന കലയായ ശാലിയ പൊറോട്ട് നീലേശ്വരത്ത് അരങ്ങിലെത്തുമ്പോള്‍ അതിലൊരു അഭിനേതാവായി ബാലചന്ദ്രന്‍ മാഷും, കഴിഞ്ഞ 30 വര്‍ഷമായി രംഗത്തുണ്ട്. വിവിധ നാടകങ്ങളിലും വേഷമിട്ട് പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയിട്ടുണ്ട്.
കാസര്‍കോട് പോസ്റ്റ്മാസ്റ്റര്‍ ടി.കെ ബാലചന്ദ്രന്‍ വിരമിക്കുന്നു
ഏറ്റവും കൂടുതല്‍ വെസ്‌റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ ബിസിനസ് നടത്തിയതിന് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലില്‍ നിന്നും പ്രശസ്തി പത്രവും വാങ്ങിയിട്ടുണ്ട്. തപാല്‍ സംഘടനയായ എന്‍ എഫ് പി ഇ കാസര്‍കോട് ജില്ലാ പ്രസിഡണ്ടായും പ്രവര്‍ത്തിക്കുന്നു.

നീലേശ്വരം സ്വദേശിയാണ്. സഹകരണ വകുപ്പില്‍ നിന്നും സീനിയര്‍ ഓഡിറ്ററായി വിരമിച്ച ടി.കെ ശ്യാമളയാണ് ഭാര്യ. അമേരിക്കയിലുള്ള ശരത്തും, ബംഗളൂരുവിലുള്ള ശിശിരയുമാണ് മക്കള്‍.



Keywords : Kasaragod, Retired, Postmaster, T.K Balachandran.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia