യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇനി കാസര്‍കോട്ട് 24 മണിക്കൂറും പോലീസിന്റെ സേവനം തേടാം; സഹായകേന്ദ്രം നവീകരിച്ചു
Mar 27, 2015, 20:17 IST
കാസര്‍കോട്: (www.kasargodvartha.com 27/03/2015) കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി 24 മണിക്കൂറും പോലീസിന്റെ സേവനം ലഭിക്കും. നേരത്തെ പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ചുവന്ന സഹായകേന്ദ്രം നവീകരിച്ചുകൊണ്ട് ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. പോലീസ് സഹായ കേന്ദ്രത്തില്‍ ടെലിഫോണും അനുവദിച്ചിട്ടുണ്ട്. ഫോണ്‍ നമ്പര്‍: 04994 224141.
നവീകരിച്ച സഹായകേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് നിര്‍വഹിച്ചു. നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ലയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത്, ട്രാഫിക്ക് സി.ഐ. വി. രമേശന്‍, ടൗണ്‍ സി.ഐ. പി.കെ. സുധാകരന്‍, ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ഗിരീഷ്, അസൈനാര്‍, വ്യാപാരി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
രാത്രികാലങ്ങില്‍ ബസുകള്‍ സ്റ്റാന്‍ഡില്‍ കയറുന്നില്ലെന്നതടക്കമുള്ള പരാതികള്‍ പരിഹരിക്കുമെന്നും യാത്രക്കാരുടെ ഏത് പരാതികളും സഹായകേന്ദ്രത്തില്‍ അറിയിക്കാമെന്നും ട്രാഫിക് സി.ഐ. വ്യക്തമാക്കി. ലോക്കല്‍ പോലീസ് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനും എ.ആര്‍. ക്യാമ്പിലെ പോലീസുകാരും സ്ഥിരമായി സഹായകേന്ദ്രത്തിലുണ്ടാകുമെന്നും സി.ഐ. അറിയിച്ചു.

Also Read:
Keywords: Kasaragod, Kerala, Police, Bus, Inauguration, Kasargod Police Chief Dr. A Sreenivas.
Advertisement: