city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അലാമിപ്പള്ളിയെ ആനന്ദത്തിലാക്കിയ ആഘോഷ രാവുകള്‍; കാസര്‍കോട് പെരുമ നാലുദിനങ്ങള്‍ പിന്നിട്ടു; വെള്ളിയാഴ്ച സമാപനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.05.2018) സപ്തഭാഷാ സംഗമഭൂമി സമീപകാലത്തായി അനുഭവിച്ചറിഞ്ഞ ഏറ്റവും വലിയ ഉല്‍പ്പന്ന പ്രദര്‍ശനമേളയില്‍ വന്‍ ജനപങ്കാളിത്തം. സര്‍ക്കാര്‍ സംബന്ധമായ എന്തു സേവനവും ലഭിക്കുമെന്നതും എല്ലാ വിവരങ്ങള്‍ അറിയാമെന്നതും സ്്റ്റാളുകളുടെ വൈവിധ്യവുമാണ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട്് അനുബന്ധിച്ച് കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ നടക്കുന്ന ഉല്‍പ്പന്ന പ്രദര്‍ശന വിപണന സാംസ്‌ക്കാരികമേളയാണ് ജില്ലയില്‍ മൊത്തം ചര്‍ച്ചവിഷയമായി സമാപനദിവസത്തിലേക്കടുക്കുന്നത്.

അലാമിപ്പള്ളിയെ ആനന്ദത്തിലാക്കിയ ആഘോഷ രാവുകള്‍; കാസര്‍കോട് പെരുമ നാലുദിനങ്ങള്‍ പിന്നിട്ടു; വെള്ളിയാഴ്ച സമാപനം

കുടുംബശ്രീയുടെയും മില്‍മയുടെയും നേതൃത്വത്തില്‍ നടക്കുന്ന ഫുഡ്‌കോര്‍ട്ടും ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഫുഡ്‌കോര്‍ട്ടില്‍ മാത്രം പതിനഞ്ചായിരത്തില്‍ കൂടുതല്‍ ആളുകള്‍ ഭക്ഷണം കഴിക്കാനെത്തിയെന്ന് കുടുംബശ്രീയില്‍ നിന്ന് അറിയിച്ചു.

ലേബര്‍ ഓഫീസിന്റെ സ്റ്റാളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള സൗജന്യ ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതിയായ ആവാസിന്റെ രജിസ്‌ട്രേഷന്‍ നടക്കുന്നുണ്ട്. ആര്‍എസ്ബിവൈ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലും ഈ സ്റ്റാളില്‍ ലഭിക്കുന്നുണ്ട്. ആരോഗ്യവിഭാഗങ്ങളുടെ സ്റ്റാളുകളില്‍ മെഡിക്കല്‍ പരിശോധനകളും രോഗപ്രതിരോധ സംബന്ധമായ അവബോധവും നല്‍കുന്നുണ്ട്.

അലാമിപ്പള്ളിയെ ആനന്ദത്തിലാക്കിയ ആഘോഷ രാവുകള്‍; കാസര്‍കോട് പെരുമ നാലുദിനങ്ങള്‍ പിന്നിട്ടു; വെള്ളിയാഴ്ച സമാപനം

കാസര്‍കോട് പെരുമയ്ക്ക് മാറ്റുകൂട്ടാന്‍ കലാ സന്ധ്യയിലെ വേദികളില്‍ കാസര്‍കോടിന്റെ തനത് കലാരൂപങ്ങളും അരങ്ങിലെത്തി. ആസ്വാദകരെ നിരാശപെടുത്താതെ കയ്യടികള്‍ ഏറ്റുവാങ്ങിക്കൊണ്ട് വേദിയില്‍ ഓരോ കലാരൂപവും അരങ്ങേറി. മുടന്തന്‍ പാറ പുനര്‍ജനി നാടന്‍ കലാവേദി അവതരിപ്പിച്ച   നാടന്‍ പാട്ടും, എന്‍ വി പ്രകാശന്‍ പണിക്കരും, സജിത്ത് പണിക്കരും അത്യുത്തര കേരളത്തിലെ മീനമാസത്തില്‍ പൂരക്കളിയോടൊപ്പം അവതരിപ്പിക്കുന്ന മറത്തുകളിയും കാണികളുടെ കയ്യടി ഏറ്റുവാങ്ങി.

തീയ, മൂവാരി, യാദവ, ശാലിയ മുഖയര്‍ എന്നീ സമുദായങ്ങളുടെ അനുഷ്ടാന കലയായ പൂരക്കളി   നീലേശ്വരം ശ്രീ നാഗച്ചേരി ഭഗവതി സ്ഥാന അവതരിപ്പിച്ചു. മാവില സമുദായത്തില്‍പെട്ടവര്‍ വിവാഹ വേളകളിലും ആഘോഷ അവസരങ്ങളിലും സ്ത്രീകളും പുരുഷന്മാരും അവതരിപ്പിക്കുന്ന മങ്ങലം കളിയും, മുസ്ലിം സമുദായത്തിലെ ഹനഫി(തുര്‍ക്കര്‍)കളുടെ കലാരൂപമായ അലാമിക്കളിയും ഭാരത് ഭവനും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് അവതരിപ്പിച്ച വസന്തോത്സവവും ഏറെ ശ്രദ്ധേയമായി.

മധ്യപ്രദേശില്‍ ദുര്‍ഗ്ഗാ പൂജ സമയത്ത് ദുന്തില്‍ ഘണ്‍ണ്ട് എന്ന ക്ഷേത്രത്തില്‍ കന്യകമാര്‍ ദുര്‍ഗ്ഗാ പ്രീതിക്കായി ചെയ്യുന്ന നൃത്തമായ നോര്‍ത്ത നൃത്തവും ബദായി നൃത്തവും രോഗങ്ങളും, പകര്‍ച്ചവ്യാധികളും ഉണ്ടാവുന്ന സമയത്ത് ശക്തി ദേവതകളുടെ അനുഗ്രഹത്തിനായി മൈസൂര്‍ രാജാവിന്റെ കാലത്ത് നടന്നിരുന്ന പൂജാകുനിതയും ജനങ്ങളെ ആവേശ തിരയിലാഴ്ത്തി. മധ്യപ്രദേശില്‍ നിന്നും, കര്‍ണാടകയില്‍ നിന്നും എത്തിയ മുപ്പതോളം കലാകാരന്മാര്‍ അതി സാഹസികമായ ചുവടു കൊണ്ടും പാട്ടിന്റെ ആലാപനരീതികൊണ്ടും കാണികളുടെ കയ്യടി ഏറ്റുവാങ്ങി.

അലാമിപ്പള്ളിയെ ആനന്ദത്തിലാക്കിയ ആഘോഷ രാവുകള്‍; കാസര്‍കോട് പെരുമ നാലുദിനങ്ങള്‍ പിന്നിട്ടു; വെള്ളിയാഴ്ച സമാപനം

മാറിക്കൊണ്ടിരിക്കുന്ന തലമുറയ്ക്ക് പാരമ്പര്യ കലാരൂപങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ കുരുന്ന് പ്രതിഭകളുടെ മുഖത്ത് കൗതുകമായിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Show, Alamipally, Kasargod Peruma, Kasargod Peruma will be ended on Friday. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia