city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് പാക്കേജില്‍ 27 പദ്ധതികള്‍ക്ക് 68.95 കോടി അനുവദിച്ചു

കാസര്‍കോട്: (www.kasargodvartha.com 15/01/2015) കാസര്‍കോട് പാക്കേജില്‍ 27 പദ്ധതികള്‍ക്കായി 2014 -15 ല്‍ 68.95 കോടി രൂപ നീക്കിവെച്ചു. ഇതിനുള്ള പ്രവര്‍ത്തനാനുമതി ജില്ലാ കളക്ടര്‍ ഒരാഴ്ചയ്ക്കകം നല്‍കും. പാക്കേജിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന വകുപ്പ് മേധാവികളുടെ അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.

വിശദമായ പദ്ധതി റിപോര്‍ട്ട് നല്‍കാന്‍ ബാക്കിയുള്ള വകുപ്പ് മേധാവികള്‍ ഉടന്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കാസര്‍കോട് പാക്കേജില്‍പെടുത്തി ഭരണാനുമതി ലഭിച്ച 99.38 കോടി രൂപയില്‍ 2014- 15 വര്‍ഷത്തേക്കാണ് 68.95 കോടി രൂപ നീക്കി വെച്ചത്. പദ്ധതികളും അനുവദിച്ച തുകയും (ലക്ഷത്തില്‍) ചുവടെ

കാസര്‍കോട് പാക്കേജില്‍ 27 പദ്ധതികള്‍ക്ക് 68.95 കോടി അനുവദിച്ചു
തൃക്കരിപ്പൂര്‍ കണ്ണങ്കൈപാലം (200 ), മംഗല്‍പ്പാടി പഞ്ചായത്തിലെ  പത്ത്വാടി ഉപ്പളപുഴ-ചെക്ക് ഡാം(300), ജിഎച്ച്എസ്എസ് അംഗഡിമൊഗര്‍ ക്ലാസ്സ്‌റൂം വിത്ത് പവലിയന്‍(48), ജിഎച്ച്എസ്എസ് പൈവളികെ ക്ലാസ്സ്‌റൂം(48), ജിഎച്ച്എസ്എസ് പൈവളികെനഗര്‍ ക്ലാസ്സ്‌റൂം(48), ജിഎച്ച്എസ്എസ് പട്‌ല ക്ലാസ് റൂം(50), ആയംകടവ് പാലം പെരിയ - ആയംപാറ - പെര്‍ലടുക്ക റോഡ്(350), അടൂര്‍-മണ്ഡക്കോല്‍ റോഡ് നവീകരണം(250) മടിക്കൈ ജലവിതരണം(300), വഞ്ഞങ്ങാട് പാലം(250) കാസര്‍കോട് കസബ-പളളം പാലവും അപ്രോച്ച് റോഡ് നിര്‍മ്മാണവും(150),  ഗസാലി മസ്ജിദ്- ജദീദ് റോഡ് (25),  കമ്പാര്‍ ജിഎല്‍പിഎസ് മൈദാനിപ്പളളി റിവര്‍സൈഡ് റോഡ്(32), ചാമ്പലം-ചെങ്കള-അക്കരങ്കര കടവ് റോഡ് (35), ബദിയടുക്ക വിദ്യാഗിരി പാലം നിര്‍മാണം(150), കാസര്‍കോട് സീവ്യൂ പാര്‍ക്ക് നവീകരണം(25), കാസര്‍കോട് ഗവ. കോളേജില്‍ യക്ഷഗാന ഗവേഷണ കേന്ദ്രവും കന്നഡ ഡിപ്പാര്‍ട്ടുമെന്റിന്റെ ലൈബ്രറിയും (5), കോട്ടമടല്‍-പാമ്പങ്ങാനം ചെക്ക്ഡാം (30), ജില്ലാആയുര്‍വ്വേദ ആശുപത്രി അടിസ്ഥാന വികസനം- കെട്ടിടം(200)കൊറത്തിപതി- റാണിപുരം 2.5 കി.മീ റോഡ് ടാറിംഗും, പാലംനിര്‍മ്മാണവും(150) നന്ദാരപ്പടവ് ഹില്‍ഹൈവേ(350), കെ.എസ്.ഇ.ബി(500), വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ (339), മെഡിക്കല്‍ കോളേജും ആശുപത്രിയും (2500), എന്‍ഡോസള്‍ഫാന്‍ പുനരധിവാസം(500),എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍(10), പി.െഎ.യു ഗൈഡ് ലൈന്‍സ്(50), ആകെ 6895 ലക്ഷം രൂപയാണ് അനുവദിച്ചത്.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി.എച്ച് മുഹമ്മദ് ഉസ്മാന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ. പി രാജ്‌മോഹന്‍, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ കെ. കുഞ്ഞമ്പു നായര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡി. രാജേന്ദ്രന്‍, ഡിഎംഒ ഡോ. ഗോപിനാഥ്, കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എ.എസ് അജയകുമാര്‍ ,ബന്ധപ്പെട്ട മറ്റ് വകുപ്പുതല മേധാവികള്‍, ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, District Collector, Development project, PS Muhammed Sageer. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia