Abandoned Infant | സ്‌കൂള്‍ വരാന്തയില്‍ ഒരു ദിവസം പ്രായമുള്ള നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; മാതാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം
കാസര്‍കോട്: KasargodVartha) ആദൂര്‍ പൊലീസ് സ്റ്റേഷന്‍ (Adhur Police Station) പരിധിയിലെ പഞ്ചിക്കലില്‍ സ്‌കൂള്‍ (Panjikkal School) വരാന്തയില്‍ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച (Abandoned Child) നിലയില്‍ കണ്ടെത്തി. സംഭവം നാടിനെ ഞെട്ടിച്ചു. കുഞ്ഞിന്റെ മാതാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ആദൂര്‍ പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പഞ്ചിക്കലില്‍ ശ്രീ വിഷ്ണുമൂര്‍ത്തി എയുപി സ്‌കൂളിലെ വരാന്തയിലാണ് ഞായറാഴ്ച (14.07.2024) വൈകീട്ടോടെ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ദൂരെ നിന്നും ആരെങ്കിലും വാഹനത്തില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണോയെന്ന് സംശയമുണ്ട്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പ്രദേശവാസികള്‍ എത്തിയപ്പോഴാണ് സ്‌കൂള്‍ വരാന്തയില്‍ നവജാത ശിശുവിനെ തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസില്‍ അറിയിക്കുകയായിരുന്നു.