city-gold-ad-for-blogger

സൗദിയില്‍ കുഴഞ്ഞുവീണുമരിച്ച കാസര്‍കോട്ടെ മയാസിന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും

കാസര്‍കോട്: (www.kasargodvartha.com 26.12.2018) സൗദിയില്‍ കുഴഞ്ഞുവീണുമരിച്ച കാസര്‍കോട്ടെ മയാസിന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. ആലംപാടിയിലെ മേനത്ത് മാഹിന്‍ - ഖമറുന്നിസ ദമ്പതികളുടെ മകന്‍ മയാസ് മേനത്ത് (30) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.45 ന് നാട്ടിലെത്തുന്ന ഫ്‌ളൈറ്റിലാണ് മൃതദേഹം കൊണ്ടുവരുന്നത്. ഖബറടക്കം രാവിലെ ഏഴ് മണിയോടെ ആലംപാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
സൗദിയില്‍ കുഴഞ്ഞുവീണുമരിച്ച കാസര്‍കോട്ടെ മയാസിന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും

ഞായറാഴ്ച ഉച്ചയോടെ നെഞ്ചുവേദനയനുഭവപ്പെട്ട് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അല്‍ ഖോബാറിലെ അല്‍ മന ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകുന്നേരത്തോടെ മരണം സംഭവിച്ചു. സൗദിയില്‍ ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു മയാസ്. ഒരുമാസം മുമ്പ് ഭാര്യയെയും കുഞ്ഞിനെയും സൗദിയിലേക്ക് കൊണ്ടുവന്നിരുന്നു.

ഭാര്യയെയും കുഞ്ഞിനെയും ബന്ധുക്കള്‍ തിങ്കളാഴ്ച തന്നെ നാട്ടിലേക്കയച്ചിരുന്നു. ഇവിടുത്തെ നടപടിക്രമങ്ങള്‍ തിങ്കളാഴ്ച ഉച്ചയോടെ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും സൗദിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകുകയായിരുന്നു. ഭാര്യ: തസ്ലീന. ഏകമകള്‍ മേഹ (രണ്ട് വയസ്). സഹോദരങ്ങള്‍: മഅ്‌റൂഫ്, മുഫീദ, ആഇശ.

Related News:
കാസര്‍കോട് സ്വദേശി സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Saudi Arabia, Death, Body, Kasargod native's dead body will reach on Thursday 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia