ഇംഗ്ലണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ച കേസില്‍ അറസ്റ്റിലായ ജോഷി തോമസ് കാസര്‍കോട്ടും റിക്രൂട്ട്‌മെന്റ് നടത്തി ലക്ഷങ്ങള്‍ തട്ടി
May 23, 2018, 20:04 IST
നീലേശ്വരം: (www.kasargodvartha.com 23.05.2018) ഇംഗ്ലണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ച കേസില്‍ അറസ്റ്റിലായ ജോഷി തോമസ് കാസര്‍കോട്ടും റിക്രൂട്ട്‌മെന്റ് നടത്തി ലക്ഷങ്ങള്‍ തട്ടിയെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടി ഒടുവില്‍ കോട്ടയം പാലയില്‍ പോലീസിന്റെ വലയിലായ ബന്തടുക്ക കരിവേടകം തുണ്ടത്തില്‍ ജോഷി തോമസ് ആണ് നീലേശ്വരത്തും റിക്രൂട്ട്‌മെന്റ് നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തത്.
വിവിധ തസ്തികകളിലേക്കായി നടത്തിയ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും 65ഓളം പേരാണ് നീലേശ്വരം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ എത്തിയത്. ഇവരില്‍ പലരില്‍ നിന്നും ഇയാള്‍ വന്‍ തുക മുന്‍കൂറായി കൈപ്പറ്റിയിട്ടുണ്ട്. വെള്ളരിക്കുണ്ട് കൂരാങ്കുണ്ട് നരിക്കുഴിയില്‍ മാത്യു ജോസഫ് മകന്റെ വിസക്ക് വേണ്ടി രണ്ടുലക്ഷത്തി നാലായിരം രൂപ നീലേശ്വരത്തെ റിക്രൂട്ട്‌മെന്റിന് ശേഷം ഇയാള്‍ക്ക് നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം ജോഷി തോമസ് കോട്ടയത്ത് പിടിയിലായതോടെയാണ് നീലേശ്വരത്ത് റിക്രൂട്ട്‌മെന്റ് നടത്തി പണം തട്ടിയത് ജോഷി തോമസാണെന്ന് തിരിച്ചറിഞ്ഞത്. ഇതേ തുടര്‍ന്ന് മാത്യു ജോസഫ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ജോഷി തോമസിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതുപോലെ നിരവധി പേര്‍ ജോഷി തോമസിന്റെ തട്ടിപ്പിനിരയായിട്ടുണ്ട്.
പല സ്ഥലങ്ങളിലും പരിചയപ്പെടുന്നവരെ പാട്ടിലാക്കി ഇവര്‍ക്ക് ഫ്രീ വിസ വാഗ്ദാനം ചെയ്താണ് ഇയാള്‍ ആളുകളെ വലയിലാക്കിയിരുന്നത്. ഇങ്ങനെ നിരവധി പാവങ്ങളും ഇയാളുടെ വഞ്ചനക്കിരയായിട്ടുണ്ട്. പാലായില്‍ അറസ്റ്റിലായ ജോഷി ഇപ്പോള്‍ ജയിലിലാണ്. ഇയാളുടെ തട്ടിപ്പിനിരയായ നിരവധി പേര്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തുന്നുണ്ട്.
പാല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നാലു പേരില്‍ നിന്നായി 15 ലക്ഷം രൂപ തട്ടിയ പരാതിയിലാണ് ജോഷി തോമസിനെ അറസ്റ്റ് ചെയ്തത്. ഇംഗ്ലണ്ടില്‍ വിവിധ ജോലികള്‍ വാഗ്ദാനം ചെയ്ത ശേഷം ഏജന്റുമാര്‍ മുഖേനയാണ് ഇയാള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയത്. നീലേശ്വരത്തും ഇയാള്‍ക്ക് ഏജന്റുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാന രീതിയില്‍ ജോഷി തോമസ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Neeleswaram, Attempt, Job, Cheating, Kasargod natives cheated by Joshi Thomas.