ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ കാസര്‍കോട് തുരുത്തി സ്വദേശിക്ക് ഗുരുതരം
May 14, 2015, 20:35 IST
ബംഗളൂരു: (www.kasargodvartha.com 14/05/2015) ബംഗളൂരുവില്‍ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ കാസര്‍കോട് തുരുത്തി സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു. തുരുത്തി എം.എ.എ.യുപി സ്‌കൂള്‍ മുന്‍ മാനേജറും കുണ്ടംകുഴിയിലെ മലംചരക്ക് വ്യാപാരിയുമായ എ.എന്‍ അബ്ദുര്‍ റഹ്മാന്‍ ഹാജിയുടെ മകന്‍ യാസര്‍ അന്‍ഷാദി (22)നാണ് ഗുരുതരമായി പരിക്കേറ്റത്.
നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും തെറിച്ചുവീണ അന്‍ഷാദിന്റെ ദേഹത്ത് മറ്റൊരു വാഹനം കയറിയിറങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന കാസര്‍കോട് സ്വദേശിയായ സുഹൃത്തിനും പരിക്കേറ്റിണ്ട്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം. ജോലി സംബന്ധമായാണ് അന്‍ഷാദ് സുഹൃത്തിനെയും കൂട്ടി 10 ദിവസം മുമ്പ് ബംഗളൂരുവിലേക്ക് പുറപ്പെട്ടത്.
അപകട വിവരമറിഞ്ഞ് നാട്ടില്‍ നിന്നും ബന്ധുക്കള്‍ ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.

Keywords : Kasaragod, Accident, Injured, Bike, Hospital, Bangalore, Anshad.