18 വര്‍ഷത്തെ ഗുമസ്തപ്പണിക്ക് ഒടുവില്‍ കാസര്‍കോട് സ്വദേശി അഭിഭാഷക കോട്ടണിയുന്നു; അതും വക്കീല്‍ ഗുമസ്തന്‍ തന്നെയായിരുന്ന പിതാവിന്റെ പത്താം ഓര്‍മദിനത്തില്‍
Apr 14, 2019, 18:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.04.2019) 18 വര്‍ഷമായി വക്കീല്‍ ഗുമസ്തനായി ജോലി ചെയ്ത കാസര്‍കോട് സ്വദേശി സനദ് എടുത്ത് വക്കീല്‍ കുപ്പായമണിയുന്നു. അതും വക്കീല്‍ ഗുമസ്തനായിരുന്ന പിതാവിന്റെ പത്താം ചരമവാര്‍ഷിക ദിനത്തില്‍!. കാഞ്ഞങ്ങാട്ടെ സീനിയര്‍ വക്കീല്‍ ഗുമസ്തനായിരുന്ന കാഞ്ഞങ്ങാട് മാണിക്കോത്തെ പി വി ദാമോദരന്റെ മകന്‍ കരിവെള്ളൂര്‍ കൊഴുമ്മലിലെ ഡി കെ സിനോരാജാണ് ശനിയാഴ്ച ഹൈക്കോടതി കോംപ്ലക്‌സില്‍ നടന്ന സനദ് ദാന ചടങ്ങില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തത്.
ഹൈക്കോടതി ജഡ്ജി അനുശിവരാമന്റെ കയ്യില്‍ നിന്ന് സന്നദ് ഏറ്റുവാങ്ങി. പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ നിന്നു ബിരുദ പഠനം പൂര്‍ത്തിയാക്കി 2001 ല്‍ പിതൃസഹോദരന്‍ കൂടിയായ കാഞ്ഞങ്ങാട്ടെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ പി വി മുരുകനൊപ്പം ജോലി തുടങ്ങി. സിനോരാജിനെ അഭിഭാഷകനാക്കണമെന്നത് പിതാവിന്റെ ആഗ്രഹമായിരുന്നു.
ജോലിക്കൊപ്പം ഭോപ്പാലിലെ നാഷണല്‍ ലോ അക്കാദമിയിലെ എയിസെക്ട് സ്‌കൂള്‍ ഓഫ് ലോയില്‍ നിന്നാണ് എല്‍എല്‍ബിയെടുത്തത്. 2009 ല്‍ ഏപ്രില്‍ 16ന് മരിച്ച പിതാവിന്റെ പത്താം ഓര്‍മദിനത്തില്‍ സിനോരാജ് വക്കീല്‍ കോട്ടണിയും. ഹൊസ്ദുര്‍ഗ് ബാറിന്റെ ചരിത്രത്തില്‍ ഒരു വക്കീല്‍ ഗുമസ്തന്‍ ജോലിക്കിടെ നിയമം പഠിച്ചു അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നത് ഇതാദ്യമായാണ്. പി വി സൗമ്യയാണ് ഭാര്യ. മക്കള്‍: സിദാന്‍ രാജ്, സായ് കൃഷ്ണ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kanhangad, News, Natives, Kasargod native enroll as Advocate in HC.