city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | ഉംറ നിർവഹിച്ച ശേഷം മടങ്ങാനിരിക്കെ കാസർകോട് സ്വദേശി മദീനയിൽ മരിച്ചു

Image showing Kasargod native who passed away in Madinah
Photo: Arranged

● മൃതദേഹം മദീനയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
● യൂസുഫ് - ഹവ്വ ഉമ്മ ദമ്പതികളുടെ മകനാണ് ഇസ്മാഈൽ. തളങ്കര ഗസ്സാലി നഗറിൽ ചായക്കട നടത്തിയിരുന്നു. 

മദീന: (KasargodVartha) ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെ കാസർകോട് സ്വദേശി മരിച്ചു. ബാങ്കോട് സീനത്ത് നഗറിലെ ഇസ്മാഈൽ (സമപടം - 85) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ രണ്ടിന് ഭാര്യ നഫീസയുടെ കൂടെ ഉംറക്കെത്തിയതായിരുന്നു. 

തിരിച്ച് വരാനുള്ള ഒരുക്കത്തിനിടയിൽ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മദീനയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

യൂസുഫ് - ഹവ്വ ഉമ്മ ദമ്പതികളുടെ മകനാണ് ഇസ്മാഈൽ. തളങ്കര ഗസ്സാലി നഗറിൽ ചായക്കട നടത്തിയിരുന്നു.  മക്കൾ: ഹമീദ്, അലി, റസാഖ്, നൗശാദ്, ജലീൽ, ഖലീൽ, റംശീന. മരുമക്കൾ: അലി കോപ്പ, സുമയ്യ, റുക്‌സാന, സജ്‌ന, ശാഹിന, ശബാന. സഹോദരങ്ങൾ: മറിയം ഉമ്മ, ബീഫാത്വിമ, പരേതരായ മുഹമ്മദ്, അബൂബകർ, ശഹർബാൻ. 

#Kasargod #Umrah #Madinah #SaudiArabia #IndianDeath #UmrahTragedy


 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia