ഉംറയ്ക്ക് പുറപ്പെട്ട സംഘത്തിലെ കാസര്‍കോട് സ്വദേശി ആലുവയിലെ ലോഡ്ജില്‍ കുഴഞ്ഞുവീണ് മരിച്ചു
Feb 23, 2016, 18:33 IST
കുമ്പള: (www.kasargodvartha.com 23/02/2016) ഉംറയ്ക്ക് പുറപ്പെട്ട സംഘത്തിലെ കുമ്പള സ്വദേശി ആലുവയിലെ ലോഡ്ജില്‍ കുഴഞ്ഞുവീണ് മരിച്ചു. ബംബ്രാണ കല്ലായത്തെ എ.എം മൂസ (60)യാണ് മരിച്ചത്. മൂസയുടെ ഭാര്യ ഉമ്മു ഹലീമയും സഹോദരി മറിയയും ജ്യേഷ്ഠന്റെ ഭാര്യ ആസ്യുമ്മയും കൂടെയുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ കൊച്ചി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും ജിദ്ദയിലേക്ക് പോകാനിരുന്നതായിരുന്നു ഇവര്‍.
ചൊവ്വാഴ്ച രാവിലെ എഗ്മോര്‍ എക്‌സ്പ്രസിലാണ് ഇവര്‍ ആലുവയിലെത്തിയത്. ആലുവ റെയില്‍വെ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട ഇവര്‍ അവിടെ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. വൈകിട്ടോടെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ മൂസയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആലുവയിലെ ആശുപത്രിയില്‍ നിന്നും മൃതദേഹം സന്ധ്യയോടെ ബംബ്രാണയിലേക്ക് കൊണ്ടുവരും. മക്കള്‍: അബ്ദുര്‍ റബ്ബ് (ജിദ്ദ), റുഖിയ, മൈമൂന. മരുമക്കള്‍: സൂപ്പി ബദിയഡുക്ക, അബ്ദുര്‍ റബ്ബ് ഷിറിയ. മറ്റു സഹോദരങ്ങള്‍: എ.എം അബ്ദുല്ല, എ.എം യൂസുഫ് (ഖത്തര്‍), പരേതരായ മജീദ്, അബൂബക്കര്‍. മൃതദേഹം ബുധനാഴ്ച രാവിലെ ബംബ്രാണ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Kasaragod, Kumbala, Death, Lodge, Airport, Bambrana, Aluva, A.M Moosa.