പെണ്‍വാണിഭം: കാസര്‍കോട് സ്വദേശി കോഴിക്കോട്ട് അറസ്റ്റില്‍
Dec 25, 2012, 17:51 IST

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശീകരിച്ച് ഉന്നതന്‍മാര്‍ക്ക് കാഴ്ചവെച്ച കാസര്‍കോട ചെങ്കള സ്വദേശി കോഴിക്കോട് അറസ്റ്റിലായി. ചെങ്കളയിലെ മുഹമ്മദ് കോയ എന്ന ടൈലര്‍ മുഹമ്മദ് (48)ആണ് അറസ്റ്റിലായത്.
മലയാളത്തിനു പുറമെ ഹിന്ദി, കന്നട, തമിഴ് എന്നീ ഭാഷകളും നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള മുഹമ്മദ് കോയ പെണ്‍കുട്ടികളെ വശീകരിച്ച് പല പ്രമുഖര്‍ക്കും കാഴ്ചവെച്ചതായി പോലീസ് പറഞ്ഞു. സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഗുണ്ടയായ ശോഭാജോണിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൈമാറിയത് ഇപ്പോള്‍ അറസ്റ്റിലായ മുഹമ്മദ് കോയയാണെന്ന് പോലീസ് വെളിപ്പെടുത്തി.
Keywords: Sex-Racket, Kasaragod, Arrest, Youth, Chengala, Hindi, Police, Girl, Kerala, Kerala Vartha, Kerala News, Kasargod native arrested in Kozhikode