കാര്‍ വാടകക്കെടുത്തു വില്‍ക്കുന്ന സംഘത്തിലെ കാസര്‍കോട് സ്വദേശി ഇടുക്കിയില്‍ പിടിയില്‍
Apr 14, 2015, 22:00 IST
തൊടുപുഴ: (www.kasargodvartha.com 14/04/2015) കാര്‍ വാടകയ്‌ക്കെടുത്ത് മറിച്ചുവില്‍ക്കുന്ന സംഘത്തില്‍ പെട്ട കാസര്‍കോട് സ്വദേശി ഇടുക്കിയില്‍ പിടിയിലായി. നീലേശ്വരത്തെ റിയാസ് (36) ആണ് ഇടുക്കി കട്ടപ്പന പോലീസിന്റെ പിടിയിലായത്. ഇയാളുടെ കൂട്ടുപ്രതികളായ കൊല്ലം തങ്കശേരി സ്റ്റാന്‍വില്ല ഹെറാള്‍ഡ് (41), മലപ്പുറം നിലമ്പൂര്‍ ചേലക്കോടന്‍ ഹമീദ് (34), നിലമ്പൂര്‍ ചന്തമുക്ക് കളത്തറ ബാബുക്കുട്ടന്‍ (41) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.
കട്ടപ്പന ഡി.വൈ.എസ്.പി പി.കെ ജഗദീഷിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് സംഘത്തെ വലയിലാക്കിയത്. നിലമ്പൂര്‍ നല്ലതണ്ണി പെരുമ്പള്ളി അന്‍സാരിയുടെ വാഗനര്‍ കാര്‍ വാടകയ്‌ക്കെടുത്ത് മറിച്ചുവില്‍ക്കാന്‍ എത്തിയപ്പോഴാണ് സംഘം പിടിയിലായത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ കട്ടപ്പന പള്ളിക്കവല ഭാഗത്തുനിന്നാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്.
എസ്‌ഐ കെ.ആര്‍. ബിജു, എസ്.ഐ അബ്രഹാം, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജിമോന്‍, ഗോപന്‍ ജയന്‍ എന്നിവരും ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Keywords: Arrest, Accuse, Kasaragod, Police, Sale, Car, Idukki, Riyas Nileshwaram.