city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Traffic Control | കാസര്‍കോട് നഗരത്തിൽ 17നും 18 നും ദേശീയപാത അടച്ചിടും; ഗതാഗത നിയന്ത്രണം ഏർപെടുത്തി; നടപടി മേല്‍പാലത്തിൻ്റെ ഭാഗം ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്

NH Expansion Kasaragod
* 150 മീറ്റര്‍ ദേശീയപാതയാണ് പൂര്‍ണമായും അടച്ചിടുന്നത്
* ട്രാഫിക് ക്രമീകരണങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളും പൊലീസും അനുമതി നല്‍കി

കാസര്‍കോട്: (KasargodVartha) ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കാസര്‍കോട് ടൗണില്‍ നിര്‍മിക്കുന്ന മേല്‍പാലത്തിൻ്റെ സ്പാൻ ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ടൗണിലെ ദേശീയപാത 17ന് രാത്രി ഒമ്പത് മണി മുതല്‍ 18ന് രാവിലെ 7.30 മണി വരെ അടച്ചിടും. നുള്ളിപാടി അയ്യപ്പ ഭജനമന്ദിരത്തിനും പുതിയ ബസ് സ്റ്റാൻഡിനുമിടയിൽ 150 മീറ്റര്‍ ദേശീയപാതയാണ് പൂര്‍ണമായും അടച്ചിടുന്നത്. 

പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ കെട്ടിടമായ മുണ്ടോള്‍ ആര്‍കേഡ് (LAC 103) ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പൊളിച്ചുമാറ്റുന്നതില്‍ നഷ്ടപരിഹാരം സംബന്ധിച്ചുള്ള  തര്‍ക്കം കോടതിയില്‍ നിലനില്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് ദേശീയപാത അടച്ചിടേണ്ടി വരുന്നതെന്ന്, ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി അധികൃതർ അറിയിച്ചു. കാഞ്ഞങ്ങാട് - മംഗ്ളുറു റൂടിലോടുന്ന ഭാരവാഹനങ്ങള്‍ കെ എസ് ടി പി റോഡ് വഴി വഴി തിരിച്ചുവിടും. 

കാസര്‍കോട് നഗരത്തിനും ചെര്‍ക്കളയ്ക്കും ഇടയില്‍ വരുന്ന വാഹനങ്ങള്‍ മധൂര്‍ റോഡ് വഴിയും ചൗക്കി ഉളിയത്തടുക്ക വഴിയും തിരിച്ചുവിടും. ട്രാഫിക് ക്രമീകരണങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകളും പൊലീസും എല്ലാ വിധ അനുമതിയും നല്‍കിയിട്ടുണ്ട്. തലപ്പാടി മുതല്‍ ചെങ്കള വരെ ദേശീയ പാത ആറുവരിയാക്കുന്നതിൻ്റെ ഭാഗമായാണ് കാസര്‍കോട് നഗരത്തില്‍ മേല്‍പാത നിര്‍മാണ പ്രവൃത്തിയുടെ  അവസാനഘട്ട ജോലികള്‍ നടന്നുവരുന്നത്. 

മുണ്ടോള്‍ ആര്‍കേഡ് പൊളിച്ചു മാറ്റാൻ സാധിക്കാത്തത് കൊണ്ട് സ്പാൻ ഘടിപ്പിക്കുന്ന ജോലിക്കാവശ്യമായ ബൂം പമ്പ് ഉള്‍പെടെയുള്ള ഭാരമുള്ള യന്ത്രോപകരണങ്ങള്‍ ഇരുഭാഗത്തുമുള്ള സര്‍വീസ് റോഡില്‍ സ്ഥാപിക്കേണ്ടത് കൊണ്ടാണ് റോഡ് അടച്ചിടേണ്ടി വരുന്നതെന്ന് കരാര്‍ ഏറ്റെടുത്ത കംപനി അറിയിച്ചു. വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട റൂട് മാപ് പുറത്തിറക്കിയിട്ടുണ്ട്. 

Traffic Diversion
 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia