Project | നഗരസഭയുടെ കേളുഗുഡ്ഡെ ഭൂമി വീണ്ടെടുക്കല്‍; പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ 2ന്
● 16,000 മെട്രിക് ടൺ മാലിന്യം നീക്കം ചെയ്യും.
● പദ്ധതിക്ക് 3.53 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
കാസര്‍കോട്: (KasargodVartha) കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (KSWMP) ഭാഗമായി കാസര്‍കോട് നഗരസഭയിലെ കേളുഗുഡ്ഡെ ഡംപ് സൈറ്റ് ബയോറെമഡിയേഷൻ ചെയ്ത് ഭൂമി വീണ്ടെടുക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു.
നാഗ്‌പുരിലെ എസ്.എം.എസ്. ലിമിറ്റഡ് എഎന്ന കമ്പനിയും കെ.എസ്.ഡബ്ള്യു.എം.പിയും തമ്മിൽ പദ്ധതിക്ക് വേണ്ടി കരാർ ഒപ്പു വെച്ചു. ഏകദേശം 1.1 ഏക്കർ സ്ഥലത്തുള്ള 16573 മെട്രിക് ടൺ മാലിന്യം സുരക്ഷിതമായി നീക്കം ചെയ്ത് ഭൂമി പുനരുപയോഗത്തിനായി ഒരുക്കുകയാണ് ലക്ഷ്യം. ഈ പദ്ധതിക്ക് 3.53 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങ് ഒക്ടോബർ രണ്ടിന് രാവിലെ 11:30 ന് കേളുഗുഡ്ഡെയിൽ നടക്കും. നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, വാര്‍ഡ് കൗണ്‍സിലര്‍ അശ്വിനി, മുനിസിപ്പല്‍ സെക്രട്ടറി, ജസ്റ്റിന്‍ പി.എ, മുനിസിപ്പല്‍ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, കെ.എസ്.ഡബ്ള്യു.എം.പി ജില്ലാ ഉപ കോര്‍ഡിനേറ്റര്‍ മിധുന്‍ കൃഷ്ണന്‍, കെ.എസ്.ഡബ്ള്യു.എം.പി എസ്.ഡബ്ള്യു.എം എഞ്ചിനീയര്‍ നീതു റാം കെ.പി, കെ.എസ്.ഡബ്ള്യു.എം.പി സോഷ്യല്‍ എക്സ്പേര്‍ട്ട് ഡോ. സൂരജ് കെ.വി തുടങ്ങിയവര്‍ സംബന്ധിക്കും.
#landreclamation #Kasargod #Kerala #wastemanagement #KSWMP #environment #sustainability #urbandevelopment