Cleanliness Campaign | കേരളത്തില്‍ ആദ്യമായി ശുചിത്വ സന്ദേശങ്ങള്‍ ഡിജിറ്റല്‍ സ്ക്രീനില്‍ ഒരുക്കി കാസര്‍കോട് നഗരസഭ

● പൊതുജനങ്ങളിൽ ശുചിത്വ ബോധം വർദ്ധിപ്പിക്കാൻ നീക്കം.
● മാലിന്യ മുക്തം, പാങ്ങുള്ള ബജാർ, ചേലുള്ള ബജാർ പദ്ധതികളുടെ ഭാഗം.
● നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം നിര്‍വഹിച്ചു.
കാസര്‍കോട്: (KasargodVartha) കേരളത്തില്‍ ആദ്യമായി സ്വച്ഛതാ സന്ദേശങ്ങള്‍ ഡിജിറ്റല്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ച് കാസര്‍കോട് നഗരസഭ മാതൃകയായി. മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെയും 'പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍' നഗര സൗന്ദര്യ വല്‍ക്കരണ പദ്ധതിയുടെയും ഭാഗമായാണ് ഈ പുതിയ സംരംഭം. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഡിജിറ്റല്‍ ബോധവല്‍ക്കരണ സൈന്‍ ബോര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
കാസര്‍കോട് നഗരസഭയുടെ പരിധിയില്‍ മാലിന്യം കുറയ്ക്കുകയും ശുചിത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. അതിന്റെ ഭാഗമായി നഗരം കൂടുതല്‍ മനോഹരമാക്കുന്നതിന്റെ ഭാഗമായി നിരവധി അലങ്കാര വിളക്കുകളും ചെടികളും വെച്ച് പിടിപ്പിച്ച് നഗരം മോടിപിടിപ്പിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ വികസന സ്ഥിരം സമിതി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ഈ പുതിയ പദ്ധതിയിലൂടെ നഗരത്തിലെ ശുചിത്വ ബോധം വര്‍ദ്ധിപ്പിക്കാനും പൊതുജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കാനും സാധിക്കുമെന്നും ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kasargod Municipality has introduced digital screens to display cleanliness messages, promoting waste reduction and cleanliness awareness, enhancing the city's beauty.
#KasargodCleanliness #DigitalAwareness #WasteFreeKerala #GreenCity #KasargodNews #CleanCityInitiative