കാസര്‍കോട് മഹോത്സവം ഡിസംബര്‍ 20 മുതല്‍
Nov 2, 2012, 18:00 IST
![]() |
File photo: Kasargodvartha |
പരിപാടിയുടെ വിജയത്തിന് പി.കരുണാകരന്‍ എം.പി മുഖ്യ രക്ഷാധികാരിയും എം.എല്‍.എമാരായ പി.ബി. അബ്ദുര്‍ റസാഖ്, ഇ. ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ (ഉദുമ), കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), സി.ടി. അഹ്മദലി, ചെര്‍ക്കളം അബ്ദുല്ല എന്നിവര്‍ രക്ഷാധികാരികളും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എസ്.കുര്യാക്കോസ് എന്നിവര്‍ വൈസ് ചെയര്‍മാന്മാരും, ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ജനറല്‍ കണ്‍വീനറും, ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രന്‍, എഡിഎം എച്ച് ദിനേശന്‍ എന്നിവര്‍ കണ്‍വീനര്‍മാരും ഫിനാന്‍സ് ഓഫീസര്‍ ഇ.പി. രാജ്‌മോഹന്‍ ട്രഷററുമായി കമ്മിറ്റി രൂപീകരിച്ചു.
സബ് കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍ എന്ന ക്രമത്തില്‍, പ്രോഗ്രാം - ഇ. അബ്ദുര്‍ റഹിമാന്‍ കുഞ്ഞി മാസ്റ്റര്‍, പി.കെ. സുധീര്‍ ബാബു (ഡെപ്യൂട്ടി കളക്ടര്‍). ഫിനാന്‍സ് - പാദൂര്‍ കുഞ്ഞാമു, ഇ.പി.രാജ്‌മോഹന്‍, പബ്ലിസിറ്റി - എ. അബ്ദുര്‍ റഹിമാന്‍, എന്‍.ദേവിദാസ് (ഡെപ്യൂട്ടി കളക്ടര്‍), എക്‌സിബിഷന്‍ - അര്‍ജ്ജുനന്‍ തായലങ്ങാടി, ടി.ഷാജി (ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായകേന്ദ്രം), അമ്യൂസ്‌മെന്റ് പാര്‍ക്ക് - അബ്രാസ് ബീഗം, വിനയന്‍ (സെക്രട്ടറി, കാസര്‍കോട് നഗരസഭ), സ്റ്റേജ് ലൈറ്റ് ആന്റ് സൗണ്ട്‌സ് - ഹരീഷ്.പി.നമ്പ്യാര്‍, ഇന്ദുകലാധരന്‍ (ഡെപ്യൂട്ടി കളക്ടര്‍), മീഡിയ - കെ.വിനോദ്ചന്ദ്രന്‍ (പ്രസിഡണ്ട്, പ്രസ്സ്‌ക്ലബ്ബ് കാസര്‍കോട്), കെ. അബ്ദുര്‍ റഹിമാന്‍ (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍). ഫുഡ് - എസ്.മാധവ മാസ്റ്റര്‍, കെ.എം.മുഹമ്മദ് (ജില്ലാ സപ്ലൈ ഓഫീസര്‍), ഹെല്‍ത്ത് ആന്റ് സാനിറ്റേഷന്‍ - ഫരീദാ സക്കീര്‍ അഹ്മദ്, പി.ഗോപിനാഥന്‍ (ജില്ലാ മെഡിക്കല്‍ ഓഫീസര്‍), ലോ ആന്റ് ഓര്‍ഡര്‍ - ജി.നാരായണന്‍, എന്‍.പ്രദീപ് (അഡ്മിനിസ്‌ട്രേഷന്‍ ഡി.വൈ.എസ്.പി.), റിസപ്ഷന്‍ ആന്റ് അക്കമൊഡേഷന്‍ - സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, ടി.കെ. സോമന്‍ (സെക്രട്ടറി, ജില്ലാ പഞ്ചായത്ത്).
Keywords: Kasaragod, Maholsavam, Kerala, Malayalam news