city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് മഹോത്സവം 29ന് തുടങ്ങും; വിളംബരജാഥ വര്‍ണാഭമായി

കാസര്‍കോട്: (www.kasargodvartha.com 27.12.2014) കാസര്‍കോടിന്റെ 14 രാപകലുകളെ വൈവിധ്യമാര്‍ന്ന കലാ - നാദവിസ്മയങ്ങളുടെ ആഘോഷമാക്കിമാറ്റുന്ന കാസര്‍കോട് മഹോത്സവം 29ന് ആരംഭിക്കും. മഹോത്സവത്തിന്റെ മുന്നോടിയായുള്ള വിളംബര ഘോഷയാത്ര നടത്തി. ശനിയാഴ്ച വൈകുന്നേരം 3.30ന് കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്.

സ്‌കൗട്ട് ആന്‍ഡ് ഗൈഡ്,  സ്റ്റുഡന്റ് പോലീസ്, എന്‍സിസി വളണ്ടിയര്‍മാര്‍, പള്ളിക്കര ഒരുമ കുംടുംബശ്രീയുടെ ബാന്‍ഡ് മേളം എന്നിവ ഘോഷയാത്രയ്ക്ക് മാറ്റു കൂട്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി ഫ്‌ളാഗ് ഓഫ് ചെയ്തു. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, എഡിഎം എച്ച് ദിനേശന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, മറ്റ് പൗരപ്രമുഖര്‍ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ബഹുജനങ്ങളും അണിനിരന്ന ഘോഷയാത്ര കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.

29ന് വൈകുന്നേരം അഞ്ച് മണിക്ക് മന്ത്രി അടൂര്‍ പ്രകാശ് മഹോത്സവം ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. പി. കരുണാകരന്‍ എംപി മുഖ്യാതിഥിയായിരിക്കും. വ്യാപാരമേള, പ്രദര്‍ശന - വിപണന, പുഷ്പഫല പ്രദര്‍ശനം സ്റ്റാളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവയും വൈവിധ്യമാര്‍ന്ന സ്റ്റേജ് പരിപാടികളും  സാംസ്‌ക്കാരിക പരിപാടികളും സെമിനാറുകളും മഹോത്സവത്തില്‍ ഉണ്ടാകും.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, വ്യാപാരസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് കാസര്‍കോട് മഹോത്സവം സംഘടിപ്പിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ഡെ. കലക്ടര്‍ എന്‍. ദേവീദാസ്, എഡിഎം എച്ച് ദിനേശ, ജില്ലാ പഞ്ചായത്ത് അംഗം പാദൂര്‍ കുഞ്ഞാമു ഹാജി, ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍, അഹ്മദ് ശരീഫ്, കുഞ്ഞമ്പുനായര്‍ എന്നിവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാസര്‍കോട് മഹോത്സവം 29ന് തുടങ്ങും; വിളംബരജാഥ വര്‍ണാഭമായി
കാസര്‍കോട് മഹോത്സവം 29ന് തുടങ്ങും; വിളംബരജാഥ വര്‍ണാഭമായി

Keywords : Kasaragod, Kerala, Mahothsavam, Press meet, District Collector, N.A.Nellikunnu, MLA, Programme, PS Muhammed Sageer. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia