Liquor Seized | കാസര്‍കോട്ട് കാറില്‍ കടത്തിയ വന്‍ മദ്യ ശേഖരം പിടികൂടി; 2 പേര്‍ അറസ്റ്റില്‍
മദ്യവേട്ട നടത്തിയത് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ്.
216 ലിറ്റര്‍ കര്‍ണാടക മദ്യവും 120.96 ലിറ്റര്‍ ഗോവന്‍ മദ്യവും അടക്കം പിടിച്ചെടുത്തു.
പ്രിവെന്റീവ് ഓഫീസര്‍ സാജന്‍ അപ്യാലും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
കുമ്പള: (KasargodVartha) കാറില്‍ കടത്തിയ വന്‍ മദ്യ ശേഖരം എക്‌സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി. കുമ്പള ആരിക്കാടി ടൗണില്‍ വെച്ചാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് മദ്യവേട്ട നടത്തിയത്.
216 ലിറ്റര്‍ കര്‍ണാടക മദ്യവും 120.96 ലിറ്റര്‍ ഗോവന്‍ മദ്യവും അടക്കം 336.96 ലിറ്റര്‍ മദ്യമാണ് പിടികൂടിയത്. കെ എല്‍ 13 വി 4283 നമ്പര്‍ മാരുതി റിട്‌സ് കാറിലായിരുന്നു മദ്യകടത്ത്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിനീത് ഷെട്ടി (25), സന്തോഷ (25) എന്നിവരെയാണ് പ്രിവെന്റീവ് ഓഫീസര്‍ സാജന്‍ അപ്യാലും സംഘവും അറസ്റ്റ് ചെയ്തത്.
എക്‌സൈസ് സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മെയ്‌മോള്‍ ജോണ്‍, മഞ്ജുനാഥന്‍ വി, നസറുദ്ദിന്‍ എ കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍ സോനു സെബാസ്റ്റ്യന്‍, ഡ്രൈവര്‍ ക്രിസ്റ്റിന്‍ പി എ എന്നിവരും ഉണ്ടായിരുന്നു.