പതിവുതെറ്റിച്ചില്ല; കാസര്‍കോട്ടെ റോഡുകളെല്ലാം തോടായി; പാതാളക്കുഴികള്‍ രൂപപ്പെട്ട് കാസര്‍കോട് - കാഞ്ഞങ്ങാട് കെഎസ്ടിപി റോഡ്
Jul 27, 2019, 18:49 IST
അജാനൂര്‍: (www.kasargodvartha.com 27.07.2019) കാഞ്ഞങ്ങാട് - കാസര്‍കോട് കെഎസ്ടിപി റോഡ് കനത്ത മഴയില്‍ മിക്കയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞു. റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതിനുമുമ്പേ തന്നെ റോഡില്‍ കുഴികള്‍ രൂപപ്പെട്ടതും വെള്ളകെട്ട് നിറഞ്ഞതും കാരണം അപകടങ്ങള്‍ പതിവായിരിക്കുകയാണ്. പല ഇടങ്ങളിലും ഓവുചാലുകള്‍ ഇല്ലാതെ വെള്ളം റോഡില്‍ കൂടി നിറഞ്ഞൊഴുകുകയാണ്. ഇതുകാരണം പലയിടങ്ങളിലും അപകടം തുടര്‍ക്കഥയാകുന്നു.
ഓവര്‍ലോഡുമായുള്ള വന്‍കിട വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നതും റോഡ് തകരാന്‍ കാരണമാകുന്നു. പലയിടങ്ങളിലും ഓവുചാലുകളുണ്ടെങ്കിലും ചാലുകളിലൂടെ വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയാണ്. ഇതിന് അടിയന്തിര പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ റോഡ് പൂര്‍ണമായും തകരുകയും അപകടങ്ങള്‍ പതിവാകുകയും ചെയ്യുമെന്ന് നാട്ടുകാര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, Kanhangad, Road, Road-damage, Kasargod Kanhangad KSTP Road collapsed.