city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ജില്ല കലയുടെ കലവറ: ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ

കാസര്‍കോട് ജില്ല കലയുടെ കലവറ: ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ
E. Chandrashekharan MLA
കാസര്‍കോട്: സംസ്‌ക്കാരത്തിന്റെയും കലയുടേയും കലവറയാണ് കാസകോടെന്നും ഈ സപ്തഭാഷ സംഗമഭൂമിക്ക് പരിഗണന ലഭിക്കണമെന്നും ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ സംസ്ഥാന സാംസ്‌ക്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് അംഗത്വ ബോധവല്‍ക്കരണ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ സമുദായങ്ങളിലുള്‍പ്പെട്ട തെയ്യം കലാകാരന്‍മാര്‍ക്കും, പൂരക്കളി, മറത്തുകളി രംഗത്തെ പ്രതിഭകള്‍ക്കും അര്‍ഹമായ അംഗീകാരം ലഭിക്കണം. കക്ഷി രാഷ്ട്രീയത്തിന് അതീതമായി കലാകാരന്‍മാരെ അംഗീകരിക്കണമെന്ന് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. അംഗത്വ കാര്‍ഡുകളുടെ വിതരണവും എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജി.സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.

അംഗത്വഫോറം വിതരണം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍ നിര്‍വഹിച്ചു. കേരള പൂരക്കളി അക്കാദമി പ്രസിഡന്റ് എം.പി.പത്മനാഭന്‍, വേണു പെരുമലയന്‍, മയ്യിച്ച ഗോവിന്ദന്‍, പി.പി.ദാമോദര പണിക്കര്‍, സംസാരിച്ചു. മുതിര്‍ന്ന പൂരക്കളി-മറത്തുകളി കലാകാരന്‍ കെ.വി.പൊക്കനെ ബോര്‍ഡ് ചെയര്‍മാന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. കേരള ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എം.പ്രദീപ്കുമാര്‍ സ്വാഗതവും, ക്ഷേമനിധി ബോര്‍ഡ് അംഗം ഗിരീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, E.Chandrashekharan, MLA, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia